'വേര്' എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കൺവെൻഷൻ പ്രൗഢോജ്വലമായി

LATEST UPDATES

6/recent/ticker-posts

'വേര്' എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കൺവെൻഷൻ പ്രൗഢോജ്വലമായി

 


കാഞ്ഞങ്ങാട്: വേരറിയുന്ന ശിഖരങ്ങളാവുക എന്ന പ്രമേയം  ഉയർത്തിപ്പിടിച്ച്  സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ എം എസ് എഫ് ആരംഭിച്ച 'വേര്' ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച എം.എസ്.എഫ്  കാഞ്ഞങ്ങാട് മണ്ഡലം കൺവെൻഷൻ പ്രൗഢോജ്വലമായി സമാപിച്ചു.കാഞ്ഞങ്ങാട് ഹോട്ടൽ എമിറേറ്റ്‌സ് ഹാളിൽ  മുജ്തബ റഹ്മാൻ പ്രാർത്ഥന നടത്തി ആരംഭിച്ച  പരിപാടി മണ്ഡലം പ്രസിഡന്റ് ജംഷീദ്‌ചിത്താരി അധ്യക്ഷത വഹിച്ചു. എം എസ് എഫ് ജില്ലാ പ്രസിഡന്റ് അനസ്‌ എതിർത്തോട് ഉദ്‌ഘാടനം ചെയ്തു.ഹരിത സംസ്ഥാന പ്രസിഡന്റ് ആയിഷ ബാനു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രവർത്തക സമിതി അംഗം ശുഹൈബ് കോതേരി വിഷയാവതരണം നടത്തി. കർമ്മ രേഖയുടെ ആദ്യ കോപ്പി അബുദാബി കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് സുബൈർ കെ.കെ മുൻസിപ്പൽ എം എസ് എഫ് പ്രസിഡന്റ് യാസീൻ മീനാപ്പീസിന് കൈമാറി. വേര് കാമ്പയിനുമായി സംസ്ഥാന കമ്മിറ്റിയുടെ കർമ്മ രേഖയുടെ വീഡിയോ പ്രദർശിപ്പിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം.പി ജാഫർ,സെക്രട്ടറി എ സി ലത്തീഫ്, മുസ്തഫ തായന്നൂർ, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ ആവിയിൽ, സെക്രട്ടറി നൗഷാദ് എം പി,ജില്ലാ എം. എസ് 

.എഫ്  വൈസ് പ്രസിഡന്റ് റംഷീദ്‌ തോയമ്മൽ,നദീർ കൊത്തിക്കാൽ,റമീസ് ആറങ്ങാടി, സി കെ റഹ്മത്തുള്ള,തൻവീർ മീനാപ്പീസ്, സക്കരിയ കല്ലഞ്ചിറ,ഹാരിസ് ബല്ലാക്കടപ്പുറം എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡന്റ് ഷാമിൽ കള്ളാർ സ്വാഗതവും ട്രഷറർ ആഷിഖ് അടുക്കം നന്ദിയും പറഞ്ഞു.

Post a Comment

0 Comments