അബുദാബിയില്‍ വാഹനാപകട ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചാല്‍ ഒരുകോടി രൂപ പിഴ

അബുദാബിയില്‍ വാഹനാപകട ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചാല്‍ ഒരുകോടി രൂപ പിഴ

 



അബുദാബിയില്‍ വാഹനാപകട ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചാല്‍ ആറ് മാസം തടവും അഞ്ച് ലക്ഷം ദിര്‍ഹം (ഏകദേശം ഒരുകോടി രൂപ ) വരെ പിഴയും ശിക്ഷ. കുറ്റകൃത്യത്തിന്റെ സ്വഭാവം വിലയിരുത്തി ഒരു ലക്ഷം ദിര്‍ഹം (ഏകദേശം 20 ലക്ഷം രൂപ) മുതലാണ് പിഴ ചുമത്തുക. അപകടങ്ങളുടെയും മരിച്ചവരെയും പരുക്കേറ്റവരെയും ആശുപത്രികളിലേക്കു കൊണ്ടുപോകുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും ഇതിന്റെ പരിധിയില്‍ വരുമെന്ന് നിയമോപദേശകന്‍ ഡോ.യൂസഫ് അല്‍ ശരീഫ് വ്യക്തമാക്കി.

വ്യക്തികളുടെ സ്വകാര്യതകളില്‍ കടന്നുകയറുന്നതിനു തുല്യമാണിത്. അപകടസ്ഥലങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്നതും നിയമവിരുദ്ധമാണ്. ആംബുലന്‍സ്, പൊലീസ് വാഹനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാര്‍ഗ തടസ്സമുണ്ടാകുകയും രക്ഷാപ്രവര്‍ത്തനം വൈകുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്.


Post a Comment

0 Comments