ഗർഭം അലസി; രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി

LATEST UPDATES

6/recent/ticker-posts

ഗർഭം അലസി; രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി




ജോലി സമ്മർദ്ദം കാരണം ഗർഭം അലസിയെന്ന് കാണിച്ച് മുൻ തൊഴിലുടമയിൽ നിന്നും നഷ്ടപരിഹാരം  ആവശ്യപ്പെട്ട് യുവതി. യു എ ഇയിലാണ് സംഭവം. 10 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി കേസ് ഫയൽ ചെയ്തു.


ലീവ് അലവൻസ് 180,000 ദിർഹം, ബോണസ് 694,000 ദിർഹം, ഒമ്പത് വർഷത്തെ കെട്ടിട വാടകയുടെ കമ്മീഷൻ, ഓരോ വർഷത്തെ ലീസിനും 500,000 ദിർഹം തുടങ്ങിയവ കമ്പനി തനിക്ക് നൽകണമെന്ന് യുവതി പറഞ്ഞു. നേരത്തെ വിരമിക്കാൻ തന്നെ നിർബന്ധിച്ചതായും അറബ് യുവതി നൽകിയ തൊഴിൽസംബന്ധമായ കേസിൽ വ്യക്തമാക്കുന്നു. കമ്പനിയിൽ 20 വർഷത്തോളം ജോലി ചെയ്ത തനിക്ക് 77,000 ദിർഹം പ്രതിമാസ ശമ്പളം ഉണ്ടായിരുന്നെന്നും അവർ കോടതിയിൽ പറഞ്ഞു.


തൻ ഗർഭിണിയായിരിക്കെ കമ്പനിയിൽ നിന്നും നേരെത്തെ തന്നെ വിരമിക്കുന്നതുമായി സംബന്ധിച്ച് സംസാരിക്കാനായി വിളിപ്പിച്ചിരുന്നു. എന്നാൽ തന്റെ അവസ്ഥയും മറ്റു ആവശ്യമായ രേഖകളും സമർപ്പിച്ച ശേഷം മീറ്റിങ് മറ്റൊരു ദിവസത്തേക്ക് മാറ്റാനും അപേക്ഷിച്ചുരുനെന്ന് യുവതി പറയുന്നു. എന്നാൽ തന്റെ അപേക്ഷ കമ്പനി നിരസിക്കുകയായിരുന്നു. വളരെയധികം മാനസിക സമ്മർദ്ദമാണ് അത് മൂലം താൻ അനുഭവിക്കേണ്ടി വന്നത്. അതുകൊണ്ട് തന്നെ ഗർഭിണിയായിരുന്ന തന്റെ ഗർഭം അലസിപ്പോയെന്നും യുവതി പറഞ്ഞു.


 അബുദാബി കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്.  യുവതിയ്ക്ക് നൽകാനുള്ള ശമ്പള ഇനത്തിൽ 324,000 ദിർഹവും ജോലി അവസാനിച്ചപ്പോൾ കൊടുക്കാനുള്ള മറ്റ് ആനുകൂല്യങ്ങളും നൽകാൻ ഉത്തരവിട്ടിരുന്നു. മറ്റ് ആവശ്യങ്ങൾ കോടതി തള്ളുകയായിരുന്നു. വിധിയെ തുർന്ന് കമ്പനി അപ്പീൽ പോവുകയും ചെയ്തു.


കേസ് പരിഗണിച്ച അബുദാബി പ്രാഥമിക കോടതി, അറബ് യുവതിക്ക് നൽകാനുള്ള ശമ്പള ഇനത്തിൽ 324,000 ദിർഹവും ജോലി അവസാനിച്ചപ്പോൾ കൊടുക്കാനുള്ള മറ്റ് ആനുകൂല്യങ്ങളും നൽകാൻ ഉത്തരവിട്ടിരുന്നു. മറ്റ് ആവശ്യങ്ങൾ കോടതി തള്ളി. എന്നാൽ കമ്പനി ഈ വിധിക്കെതിരെ അപ്പീൽ പോയി. അബുദാബി അപ്പീൽ കോടതി കമ്പനി നൽകാനുള്ള തുക 165,000 ദിർഹമായി കുറച്ചു. മറ്റ് ആനുകൂല്യങ്ങൾ നൽകണമെന്നും കോടതി ഉത്തരവിട്ടു. 


Post a Comment

0 Comments