കാസർകോട്ടേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ; മയക്കുമരുന്ന് വിറ്റ പണം കൊണ്ട് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നുവെന്ന് പൊലീസ്

LATEST UPDATES

6/recent/ticker-posts

കാസർകോട്ടേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ; മയക്കുമരുന്ന് വിറ്റ പണം കൊണ്ട് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നുവെന്ന് പൊലീസ്




കാസർകോട്: അന്തർസംസ്ഥാന മയക്കു മരുന്ന് സംഘത്തിൽ പെട്ട പ്രധാനി അറസ്റ്റിൽ. ബാംഗ്ലൂരിൽ നിന്നും കാസറഗോഡ് ജില്ലയിലേക്ക് മാരക മയക്കു മരുന്നായ എംഡി എം എ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ ഷാനിബ് . പി. കെ. 27  ഷകീഫ മാൻസിൽ, ചാലക്കുന്ന്, വിദ്യാനഗർ 

 എന്ന പ്രതിയാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം  വിദ്യാനഗർ പോലീസ്  നായന്മാർ മൂലയിൽ നിന്നും വൻതോതിൽ എംഡി എം എ യുമായി അബ്ദുൽ മുനവ്വർ എന്ന മുന്ന യെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ബാംഗ്ലൂരിൽ നിന്നും കാസറഗോഡെക്ക് മയക്ക് മരുന്ന് എത്തിച്ചു നൽകുന്നത് ഷാനിബാ ണെന്ന് വിവരം ലഭിക്കുകയും  കാസറഗോഡ് ഡി. വൈ. എസ്. പി.പി. ബാലകൃഷ്ണൻ നായരുടെയും വിദ്യാനഗർ ഇൻസ്‌പെക്ടർ മനോജിന്റെയും നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തിൽ വിദ്യാനഗർ എസ് ഐ വിനോദ്, രമേശൻ സിനിയർ സിവിൽഓഫിസർ ശരത് എന്നിവ രുണ്ടായിരുന്നു. മയക്കുമരുന്ന് വിറ്റ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്ന പ്രതി ബെൻസ് കാറിൽ സഞ്ചരിക്കുകയും ടൗണിലെ വിലകൂടിയ ഫ്ലാറ്റിൽ താമസിച്ചു വരികയായിരുന്നുഷാനിബ് കാസറഗോഡ്. വിദ്യാനഗർ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വധശ്രമം അടക്കം ഉള്ള നിരവധി കേസുകളിൽ പ്രതിയാണ്

Post a Comment

0 Comments