കാഞ്ഞങ്ങാട് ഷോപ്റിക്സിൽ അനുമതിയില്ലാതെ ഗാനമേള പോലീസ് കേസെടുത്തു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് ഷോപ്റിക്സിൽ അനുമതിയില്ലാതെ ഗാനമേള പോലീസ് കേസെടുത്തു

 

കാഞ്ഞങ്ങാട്: കഴിഞ്ഞയാഴ്ച  കാഞ്ഞങ്ങാട്ട് പ്രവർത്തനമാരംഭിച്ച ഷോപ്രിക്സിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കി പോലിസ് അനുമതിയില്ലാതെ ഗാനമേള സംഘടിപ്പിച്ചതിന് ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.
ഞായർ രാത്രി ഷോപ്രിക്സിന് മുന്നിലാണ് ഗാനമേള സംഘടിപ്പിച്ചത്. അഡീഷണൽ എസ് ഐ ബാവ സ്ഥലത്തെത്തി മൈക്ക് ഓഫാക്കാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.  പരിപാടി നടത്തുന്നതിന് രേഖാമൂലം അനുമതി തേടിയിട്ടുണ്ടോയെന്ന് പോലീസ് ഉദ്യോഗസ്ഥൻ ആരാഞ്ഞപ്പോൾ തളിപ്പറമ്പ് സ്വദേശിയായ മൈക്ക് ഓപ്പറേറ്റർ മുഹമ്മദ് അസ്ഹർ 29 ആണ് ഇല്ലെന്ന് പോലീസിനെ അറിയിച്ചത് നിയമ  വിരുദ്ധ പരിപാടി നിർത്തണമെന്നാവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. മൈക്ക് ഓഫാക്കാൻ പോലിസ് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. പോലീസിൻ്റെ നിയമാനുസൃതമായ ആജ്ഞ ലംഘിച്ച് നിയമ ലംഘനം തുടർന്നതിനെെ തുർന്ന് പൊതുജനത്തിനും മറ്റും ശല്യമുണ്ടാക്കിയെന്നതിന് നോട്ടീസ് നൽകി മൈക്ക് ഓപ്പറേറ്ററുടെ പേരിലാണ് പ്രഥമഘട്ടത്തിൽ കേസെടുത്തത്.

Post a Comment

0 Comments