സംസ്ഥാനത്തെ മുഴുവൻ സ‍ർക്കാർ ജീവനക്കാരും നാളെ ജോലിക്ക് എത്തണമെന്ന് ഉത്തരവിറക്കി

സംസ്ഥാനത്തെ മുഴുവൻ സ‍ർക്കാർ ജീവനക്കാരും നാളെ ജോലിക്ക് എത്തണമെന്ന് ഉത്തരവിറക്കി



ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഡയസ്നോൺ പ്രഖ്യാപിച്ച് സ‍ർക്കാ‍ർ. ഇതോടെ സംസ്ഥാനത്തെ മുഴുവൻ സ‍ർക്കാർ ജീവനക്കാരും നാളെ ജോലിക്ക്


എത്തണം. അവശ്യസാഹചര്യത്തിൽ അല്ലാതെ നാളെ ആ‍ർക്കും അവധി അനുവദിക്കില്ലെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. 


ഹൈക്കോടതി വിധി പക‍ർപ്പ് പരിശോധിച്ച അഡ്വക്കറ്റ് ജനറൽ നൽകിയ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് അവശ്യ സ‍ർവ്വീസ് നിയമമായ ഡയസ്നോൺ പ്രഖ്യാപിക്കാൻ സംസ്ഥാന സ‍ർക്കാർ തീരുമാനിച്ചത്. കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ തുട‍ർനടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്ന കുറിപ്പോടെ അഡ്വക്കറ്റ് ജനറൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവിൻ്റെ പക‍ർപ്പ് കൈമാറുകയായിരുന്നു. പിന്നാലെ ‍ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു.

Post a Comment

0 Comments