തൃക്കരിപ്പൂര്‍ മത്സ്യ മാര്‍ക്കറ്റ് ഉദ്ഘാടനം ഏപ്രില്‍ 10ന്

LATEST UPDATES

6/recent/ticker-posts

തൃക്കരിപ്പൂര്‍ മത്സ്യ മാര്‍ക്കറ്റ് ഉദ്ഘാടനം ഏപ്രില്‍ 10ന്



തൃക്കരിപ്പൂരിന്റെ ദീര്‍ഘ നാളത്തെ ആവശ്യമായ മത്സ്യ മാര്‍ക്കറ്റ് യാഥാര്‍ഥ്യമാകുന്നു. തൃക്കരിപ്പൂര്‍ ടൗണില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയായ മത്സ്യ മാര്‍ക്കറ്റ് ഏപ്രില്‍ 10ന് ഉദ്ഘാടനം ചെയ്യും. 10ന് രാവിലെ 11ന്് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.  പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചിലവിട്ടാണ് തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ആധുനിക നിലവാരത്തിലുള്ള മാര്‍ക്കറ്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇരു നിലകളിലായാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഗ്രാനൈറ്റ്, ടൈല്‍സ് എന്നിവ പാകിയാണ് മാര്‍ക്കറ്റിന്റെ ഉള്‍ഭാഗം നിര്‍മിച്ചിരിക്കുന്നത്.

കെട്ടിടത്തില്‍ സൗകര്യപ്രദമായി ഇരുന്ന് മത്സ്യം വില്‍ക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ആധുനിക രീതിയില്‍ മത്സ്യം വില്‍ക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങളുണ്ട്. പ്രത്യേകം ബ്ലോക്കുകളായി തിരിച്ചാണ് വില്‍പനയ്ക്കുളള സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. ഒരു ബ്ലോക്കില്‍ രണ്ടുപേര്‍ക്ക് വീതം വില്‍പന നടത്താന്‍ സാധിക്കും. നിലവില്‍ 30 ഓളം പേര്‍ക്ക് മീന്‍  വില്‍ക്കുന്നതിനുള്ള സൗകര്യീ കെട്ടിടത്തിലുണ്ട്. മാര്‍ക്കറ്റിനുള്ളില്‍ നിന്നുള്ള വെള്ളം ഉള്‍പ്പടെയുള്ള മാലിന്യം ഒഴുകി പോകുന്നതിനുള്ള ഡ്രെയിനേജ് സംവിധാനവും ഒരുക്കിയിരിക്കുന്നു. കൂടാതെ ലൈറ്റ്, ഫാന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.  അതോടൊപ്പം തന്നെ കച്ചവടക്കാര്‍ക്കും മാര്‍ക്കറ്റില്‍ എത്തുന്നവര്‍ക്കുമായി വിശാലമായ ശുചിമുറി സംവിധാനവും പുതിയ കെട്ടിടത്തിലുണ്ട്. ഉദ്ഘാടന ചടങ്ങില്‍ എം. രാജഗോപാലന്‍ എം എല്‍ എ  അധ്യക്ഷനാകും. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുമെന്ന് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട് അറിയിച്ചു.


Post a Comment

0 Comments