കാസർകോട് ജില്ലയില്‍ ഇന്ന് ആര്‍ക്കും കോവിഡ് -19 സ്ഥിരീകരിച്ചില്ല

LATEST UPDATES

6/recent/ticker-posts

കാസർകോട് ജില്ലയില്‍ ഇന്ന് ആര്‍ക്കും കോവിഡ് -19 സ്ഥിരീകരിച്ചില്ല

 



കാസർകോട്: ജില്ലയില്‍ ഇന്ന് ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചില്ല. ഇതിന് മുമ്പ് 2020 മെയ് പത്തിനാണ് ജില്ല പൂര്‍ണ്ണമായും കോവിഡ് മുക്തമായത്.  


2020 ഫെബ്രുവരി 3നാണ് ജില്ലയില്‍ ആദ്യമായി കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തത്. വുഹാനില്‍ നിന്ന് വന്ന വിദ്യാര്‍ഥിയിലായിരുന്നു  രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് മാര്‍ച്ച് 16ന് വിദേശത്ത് നിന്ന വന്ന ആളില്‍ നിന്ന് ജില്ലയില്‍ രോഗ വ്യാപനം ഉണ്ടായി. മാര്‍ച്ച് അവസാന വാരത്തോടെ ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ് ഉണ്ടായി.  


ചൊവ്വാഴ്ച ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 14 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 29 പേരാണ് ചികിത്സയിലുള്ളത്.  കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1372 . നിലവില്‍ ജില്ലയില്‍  93 പേരാണ് നിരീക്ഷണത്തിലുള്ളത്. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 284  സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍.ടി.പി.സി.ആര്‍ 112, ആന്റിജന്‍ 172) 16 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി ഒരാളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ഇത് വരെ ജില്ലയില്‍ 166503 പേര്‍ക്കാണ്  കോവിഡ് സ്ഥിരീകരിച്ചത്. 164973 പേര്‍  നെഗറ്റീവ് ആയി. 62 ഒമിക്രോണ്‍ കേസുകള്‍ ഇതുവരെ സ്ഥിരീകരിച്ചു.

Post a Comment

0 Comments