കരിം മൈത്രിയെ എസ് ടി യു സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തതിൽ മുസ്ലിംലീഗ് മാണിക്കോത്ത് ശാഖാ കമ്മിറ്റി പ്രതിഷേധിച്ചു

LATEST UPDATES

6/recent/ticker-posts

കരിം മൈത്രിയെ എസ് ടി യു സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തതിൽ മുസ്ലിംലീഗ് മാണിക്കോത്ത് ശാഖാ കമ്മിറ്റി പ്രതിഷേധിച്ചു

 


കാഞ്ഞങ്ങാട്: തൊഴിലാളികൾക്കുവേണ്ടി ശക്തമായ ഇടപെടലുകൾ നടത്തുന്ന  ഓട്ടോ തൊഴിലാളി യൂണിയൻ എസ് ടി യു  മാണിക്കോത്ത് യൂണിറ്റ് പ്രസിഡന്റും ജില്ലയിൽ അറിയപ്പെടുന്ന നേതാവുമായ കരീം മൈത്രിയെ 

വ്യക്തി താൽപര്യത്തിനു വേണ്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തതിൽ  മുസ്ലിംലീഗ് മാണിക്കോത്ത് ശാഖാ കമ്മിറ്റി യോഗം ശക്തമായി  പ്രതിഷേധിച്ചു.


എസ് ടി യു ജില്ലാ കമ്മിറ്റിയുടെ ഏക പക്ഷീയമായ  അന്വേഷണത്തിലും നിരുത്തരവാദപരമായ തീരുമാനവും സംസ്ഥാന കമ്മിറ്റി എടുത്ത ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് മേൽ കമ്മിറ്റികൾക്ക് പരാതി നൽകാനും  യോഗം തീരുമാനിച്ചു.


എസ് ടി യു ജില്ലാ സെക്രട്ടറിയേറ്റ് അംഗം വർഷങ്ങൾക്ക് മുമ്പ് മോട്ടോർ തൊഴിലാളിമാണിക്കോത്ത് യൂണിറ്റിൽ നിന്ന്കൊണ്ട് പോയ എസ് ടി യു പതാകൾ തിരിച്ച്കൊണ്ട് വരാത്തത് ചോദ്യം ചെയ്തപ്പോൾ 

നിരുത്തരവാദ പരമായ മറുപടിയും പ്രകോപനപരമായും അസഭ്യവർഷങ്ങളും ചൊരിഞ്ഞ ഈ നേതാവിനെതിരെ പ്രതികരിച്ചതാണോ കെരീം മൈത്രി ചെയ്ത വലിയ കുറ്റം
കൊണ്ട് പോയ പതാകൾ വർഷങ്ങളായിട്ടും  തിരിച്ചേൽപ്പിക്കാത്ത നേതാവിനെതിരെ  നടപടി സ്വീകരിച്ച് മാതൃകയാകേണ്ടതിന് പകരം ചോദ്യം ചെയ്ത കരീം മൈത്രിക്ക് എതിരെ നടപടി എന്നതാണ് വിചിത്രം. 


സെക്രട്ടറിയേറ്റ് അംഗം കൊണ്ട് പോയ സാധനം തിരിച്ചേൽപ്പിക്കേണ്ടതില്ല, അത് ചോദ്യം ചെയ്യാൻപാടില്ല എന്നാണ് ഈ തീരുമാനം കൊണ്ട് നേതൃത്വം പറയുന്നത്. ഇത്തരം ഒരു സംഭവം നടന്നാൽ രണ്ടുപേരെയും വിളിച്ചു പ്രശ്നം പരിഹരിച്ചു തീർപ്പാക്കുന്നതിന് പകരം ഒരാളുടെ  പേർക്ക് മാത്രം നടപടി സ്വീകരിച്ചത്  ജില്ലാ കമ്മിറ്റി അംഗങ്ങളിൽപ്പെട്ട ചിലയാളുകളുടെ താൽപര്യത്തിന് എന്ന് യോഗം കുറ്റപ്പെടുത്തി, ഈ നടപടിഒരിക്കലും അംഗീകരിക്കാൻ ആകില്ല എന്നും  കെരീം മൈത്രിക്ക് പരിപൂർണപിന്തുണ നൽകാനും മുസ്ലിം ലീഗ് നാലാം വാർഡ് മാണിക്കോത്ത് ശാഖാ കമ്മിറ്റി യോഗം തീരുമാനിച്ചു.


 ജില്ലയിൽ തന്നെ വളരെ ശാസ്ത്രീയമായി എസ് ടിയു സംഘടനയെ തൊഴിലാളികൾക്കുവേണ്ടി ചലിപ്പിക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച്  ഇതര യൂണിയനുകളുൾക്ക്  മാതൃകയായ കെരീം മൈത്രി മാണിക്കോത്തെ സംഘ ശക്തിക്ക് വലിയ മുതൽക്കൂട്ട് ആയിരുന്നു എന്ന് യോഗം വിലയിരുത്തി.


അസൂയാവഹമായ പ്രവർത്തനം കാഴ്ച്ച വെച്ച് മുന്നേറുന്ന മാണിക്കോത്ത് യൂണിറ്റിന്റെ പ്രവർത്തനം നിശ്‌ചലമാക്കാൻ  ചില തൽപര കക്ഷികളുടെ താൽപര്യത്തിന്  അനുസരിച്ച് അന്വേഷണം നടത്തുകയും 

ഇത്ര  തത്രപ്പാടിൽ ഈയൊരു നടപടി സ്വീകരിക്കുകയും ചെയ്തത് പക്വത പരമായ തീരുമാനമല്ലെന്നും  യോഗം കുറ്റപ്പെടുത്തി.


മുസ്ലിം ലീഗ് നാലാം വാർഡ് മാണിക്കോത്ത് ശാഖ പ്രസിഡന്റ്  മാണിക്കോത്ത് അബൂബക്കർ അദ്ധ്യക്ഷനായി.  ആസിഫ് സ്വാഗതം പറഞ്ഞു. ട്രഷറർ സലാം പാലക്കി, വൈസ് പ്രസിഡണ്ട് സൺലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി, 

സെക്രട്ടറി എൻ വി  നാസർ, മുബാറക് ഹസൈനാർ ഹാജി, നൗഷാദ് എം പി , റിയാസ് കെവി , മുഹമ്മദ് സുലൈമാൻ , മുല്ലക്കോയ തങ്ങൾ മാണിക്കോത്ത് , എം എൻ അസീസ് പാലക്കി, അഷ്റഫ്  കൊളവയൽ, ലീഗ് മജീദ്, അഹമ്മദ് പാലക്കി,  അഹമ്മദ് കപ്പണക്കാൽ അൻസാർ ടി പി, എം കെ സുബൈർ , നൗഷാദ് ബദർ നഗർ, കുഞ്ഞഹമ്മദ് , ഷുക്കൂർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments