ചൊവ്വാഴ്ച, മാർച്ച് 29, 2022

 


കാസർകോട്: പന്തൽ കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് നടത്തും വിതരണവും രണ്ടു പേർ അറസ്റ്റിൽ

കാസറഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ പുളിക്കൂർ കോളനിക്കു സമീപം തഹലിയ ടെന്റ് ആൻഡ് ഡെക്കറേഷൻ എന്ന സ്ഥാപനം നടത്തുന്ന അബ്ദുൽ നിയാസ് @നിയാസ്, S/o. റാഫിദ്ദിൻ,32 വയസ്, സുമയ്യ മാൻസിൽ, പുളിക്കൂർ. മുഹമ്മദ്‌ ഇർഷാദ്. C. M

S/o. മെഹമൂദ്,38 വയസ്, ബൈത്തുൽ വയർ, മഞ്ച ത്തടുക്ക, ശിരിഭാഗിലു എന്നിവരെയാണ് കാസറഗോഡ് dysp പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡും കാസറഗോഡ് ഇൻസ്‌പെക്ടർ അജിത് കുമാറും ചേർന്ന് പിടികൂടിയത്. പ്രതികളിൽ നിന്നും 15 ഗ്രാം MDMA,1.300 കിലോ ഗ്രാം കഞ്ചാവ് എന്നിവ പിടിക്കൂടി.കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു. പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ കാസറഗോഡ് പോലീസ് സ്റ്റേഷനിലെ Si മാരായ വിഷ്ണു പ്രസാദ്, വേണുഗോപാൽ, രഞ്ജിത്ത് കുമാർ എന്നിവരും കാസറഗോഡ് dysp യുടെ സ്‌ക്വാഡിൽ പെട്ട ശിവകുമാർ, രാജേഷ് മണിയാട്ട്, ഓസ്റ്റിൻ തമ്പി, ഗോകുല. S, നിതിൻ സാരങ്, വിജയൻ, സുഭാഷ് ചന്ദ്രൻ എന്നിവർ ഉണ്ടായിരുന്നു.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ