പോക്സോ കേസ് പ്രതി ആത്മഹത്യ ചെയ്തു; സുഹൃത്തിനെതിരെ ആത്മഹത്യാക്കുറിപ്പ്

LATEST UPDATES

6/recent/ticker-posts

പോക്സോ കേസ് പ്രതി ആത്മഹത്യ ചെയ്തു; സുഹൃത്തിനെതിരെ ആത്മഹത്യാക്കുറിപ്പ്




കൊച്ചിയില്‍ പോക്സോ കേസ് പ്രതിയായ യുവാവ് ആത്മഹത്യ ചെയ്തു. പൊന്നുരുന്നി സ്വദേശി അജിയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. തന്റെ മരണത്തില്‍ സുഹൃത്തിനും കുടുംബത്തിനുമാണ് പങ്കെന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സുഹൃത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അജിയുടെ കുടുംബം കടവന്ത്രപൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു.


കൊച്ചി പൊന്നുരുന്നി കുഞ്ഞന്‍ബാവ റോഡില്‍ താമസിക്കുന്ന അജി എന്ന വിദ്യാര്‍ഥിയെയാണ് പുലര്‍ച്ചെ വീടിനുള്ളവീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. കൊച്ചി സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ ജനുവരിയില്‍ അജിയെ കൊച്ചി സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടുവര്‍ഷമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. രണ്ടാഴ്ചമുമ്പ് ജാമ്യത്തിലിറങ്ങി. പോക്സോ കേസില്‍ സാക്ഷിയായ സുഹൃത്ത് അജിെയ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് വീട്ടുകാര്‍ പറയുന്നു. മരണത്തില്‍ സുഹൃത്തിനാണ് പങ്കെന്ന് ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.

Post a Comment

0 Comments