കോളേജ് ഫീസടയ്ക്കാൻ വഴിയില്ല; മാല പിടിച്ചുപറിച്ചു; യുവാക്കൾ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

കോളേജ് ഫീസടയ്ക്കാൻ വഴിയില്ല; മാല പിടിച്ചുപറിച്ചു; യുവാക്കൾ അറസ്റ്റിൽ

 



കോയമ്പത്തൂർ: സ്വര്‍ണ്ണമാല പിടിച്ചുപറിച്ച കേസില്‍ കോളേജ് വിദ്യാര്‍ത്ഥികൾ അറസ്റ്റിൽ. ജില്ലയിലെ സ്വകാര്യ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ രണ്ട് വിദ്യാർത്ഥികളാണ് പോലീസിന്റെ പിടിയിലായത്. തിരുപ്പൂര്‍ വീരപാണ്ടി പിരിവിലെ കെ പ്രകാശ് (19), കോയമ്പത്തൂര്‍ പിഎന്‍ പൂതൂരിലെ തമിഴ് എന്ന് വിളിക്കുന്ന കെ തമിഴ് സെല്‍വന്‍ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും സ്വർണമാലകളും പിടിച്ചുപറി നടത്താനുപയോഗിച്ച ബൈക്കും പോലീസ് പിടിച്ചെടുത്തു.


കോളേജ് ഫീസ് അടയ്ക്കാന്‍ വഴിയില്ലാതെ വന്നതുകൊണ്ടാണ് പിടിച്ചുപറി നടത്തേണ്ടിവന്നതെന്ന് വിദ്യാർത്ഥികൾ പോലീസിൽ മൊഴി നൽകി. രണ്ട് തവണ നടത്തിയ പിടിച്ചുപറിയിലൂടെ ലഭിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ച് കോളേജിലെ ഫീസ് അടച്ചതായും ഇവർ പറഞ്ഞു. പ്രകാശ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും തമിഴ് അവസാന വർഷ ബിരുദ വിദ്യാർത്ഥിയുമാണ്.


മാർച്ച് 15 ന്, എസ്‌ഐഎച്ച്എസ് കോളനിയിലെ രാജാത്തിയുടെ നാല് പവന്‍ മാല പിടിച്ചുപറിച്ച് ഇരുവരും രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച സിംഗനല്ലൂർ പോലീസ് സംഭവ സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഈ സംഘം തന്നെയാണ് ഫെബ്രുവരി 25ന് ജിപി റസിഡന്‍സിക്ക് സമീപത്ത് നിന്ന് എഴുപതുകാരിയുടെ നാല് പവന്‍ ആഭരണവും കവർന്നതെന്ന് സ്ഥിരീകരിച്ചത്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Post a Comment

0 Comments