രണ്ടര കോടിയുടെ കാർ വാങ്ങിയതിന് പിന്നാലെ അപകടം; കാറിന്‍റെ മുൻവശം തകർന്നു ഉടമ പരിക്കില്ലാതെ രക്ഷപെട്ടു

രണ്ടര കോടിയുടെ കാർ വാങ്ങിയതിന് പിന്നാലെ അപകടം; കാറിന്‍റെ മുൻവശം തകർന്നു ഉടമ പരിക്കില്ലാതെ രക്ഷപെട്ടു

  



സ്വന്തം കാറിൽ ചെറിയൊരു പോറൽ പോലും ആരെയും സങ്കടപ്പെടുത്തുന്ന കാര്യമാണ്. എന്നാൽ രണ്ടര കോടി രൂപയുടെ കാർ വാങ്ങിയ ഉടൻ നല്ലൊരു അപകടത്തിൽപ്പെട്ട് മുൻഭാഗം പൂർണമായും തകർന്നാലോ? കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ഡർബിയിൽ നടന്ന ഒരു കാര്യമാണ്. രണ്ടര കോടി രൂപ വില വരുന്ന ഫെരാരി  കാറാണ്, വാങ്ങിയ ഉടൻ അപകടത്തിൽപ്പെട്ടത്. ഷോറൂമിൽനിന്ന് വാങ്ങിയ കാർ വെറും നാല് കിലോമീറ്റർ ഓടിച്ചപ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാറിന്‍റെ മുൻ ഭാഗം പൂർണമായും തകർന്നു. അമിത വേഗമാണ് അപകടത്തിനിടയാക്കിയത്. എന്നാൽ കാർ ഓടിച്ചിരുന്ന ഉടമയായ യുവാവ് പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപെട്ടു.


ഏപ്രിൽ ഒന്നാം തീയതിയാണ് കാർ അപകടത്തിൽപ്പെട്ടത്. ഡെർബിഷെയർ റോഡ് പൊലീസിങ് യൂണിറ്റ് ട്വിറ്ററിലൂടെയാണ് ഈ അപകടവാർത്ത പങ്കുവെച്ചത്. മുൻ ഭാഗം തകർന്ന കാറിന്‍റെ ചിത്രങ്ങൾ ഉൾപ്പടെയാണ് ഡെർബിഷെയർ റോഡ് പൊലീസിങ് യൂണിറ്റ് ട്വീറ്റ് ചെയ്തത്.

Post a Comment

0 Comments