ശനിയാഴ്‌ച, ഏപ്രിൽ 02, 2022

 



മുംബൈ: ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറയ്ക്ക് വാഹനാപകടത്തില്‍ പരുക്ക്. പുണെയില്‍ ഒരു ഫാഷന്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.താരത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.


ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുംബൈ പുണെ എക്‌സ്പ്രസ് വേയില്‍വച്ചാണ് അപകടം സംഭവിച്ചത്. മലൈക സഞ്ചരിച്ച കാര്‍ ഉള്‍പ്പെടെ മൂന്നു വാഹനങ്ങള്‍ കുട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ മലൈക്ക് കണ്ണിനാണ് പരുക്കേറ്റതെന്നാണ് വിവരം. അതേ സമയം നടിക്ക് സംഭവിച്ച പരിക്ക് ഗുരുതരമല്ലെന്ന് താരത്തിന്റെ സഹോദരി അമൃത അറോറ പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ