തിങ്കളാഴ്‌ച, ഏപ്രിൽ 04, 2022

 



കണ്ണൂർ: ജില്ലയിലെ പാനൂരിൽ ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും എട്ട് മാസം പ്രായമുളള മകൻ ദേവാംഗാണ് മരണപ്പെട്ടത്. ഉറക്കത്തിനിടെ തൊട്ടടുത്ത് ഉണ്ടായിരുന്ന ടേബിൾ ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങിയാണ് അപകടം ഉണ്ടായത്.


ഇന്നലെയാണ് അപകടം സംഭവിച്ചത്. തുടർന്ന് കുഞ്ഞിനെ ഉടൻ തന്നെ ചൊക്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ