സൗത്ത് ചിത്താരി മുസ്ലിം ലീഗ് ഇഫ്താർ വിരുന്നിന് തുടക്കമായി

LATEST UPDATES

6/recent/ticker-posts

സൗത്ത് ചിത്താരി മുസ്ലിം ലീഗ് ഇഫ്താർ വിരുന്നിന് തുടക്കമായി



കാഞ്ഞങ്ങാട് : സൗത്ത് ചിത്താരി മുസ്ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന  ഇഫ്താർ വിരുന്നിന് തുടക്കമായി. റമദാനിലെ മുപ്പത് ദിവസങ്ങളിലും സൗത്ത് ചിത്താരിയിൽ പ്രത്യേകം സജീകരിച്ച ഇഫ്താർ ടെൻറ്റിലാണ് സമൂഹ നോമ്പ് തുറ ഒരുക്കിയിരിക്കുന്നത്.  ചടങ്ങിൽ   ജമാഅത്ത് ഖത്തീബ് മുഹമ്മദ്‌ ആസിഫ് ദാരിമി പ്രാർത്ഥന നടത്തി.മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ട്രഷറർ സി.എം.കാദർ ഹാജി ഉദ്ഘാടനം ചെയ്തു.വാർഡ്‌ പ്രസിഡണ്ട് ബഷീർ മാട്ടുമ്മൽ അധ്യക്ഷത വഹിച്ചു.കെഎംസിസി നേതാവ് മുട്ടുന്തല അബ്ദുള്ള മുഖ്യാതിഥിയായിരുന്നു. അഹമ്മദ് കപ്പണക്കാൽ സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് മുതിർന്ന നേതാവ് സി.എം.മജീദ് ഹാജി,വൺഫോർ അബ്ദുൽ റഹിമാൻ,ജമാഅത്ത് ജനറൽ സെക്രട്ടറി സി.എം.ശറഫുദ്ധീൻ,പി.കെ.അബ്ദുള്ള ഹാജി,ഷംസു മാട്ടുമ്മൽ,ഷാഫി ചിത്താരി,ജബ്ബാർ ചിത്താരി,ജംഷീദ് കുന്നുമ്മൽ,സി.കെ.ഇർഷാദ്,സി.എച്ച്.നിസാമുദീൻ,കരീം മൈത്രി സംസാരിച്ചു.സി.കെ.അസീസ്,ബഷീർ ചിത്താരി,ഇ.കെ.ശംസുദ്ധീൻ,മജീദ് ചിത്താരി,നൗഫൽ തായൽ,റിയാസ് തായൽ   തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

0 Comments