ചിത്താരി: അജാനൂർ ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡ് സൗത്ത് ചിത്താരി കൂളിക്കാട് കെ ഇ റോഡ് വാർഡ് മെമ്പർ സി കെ ഇർഷാദ് നാടിന് സമർപ്പിച്ചു. വർഷങ്ങളായി യാത്ര ദുഷ്കരമായതിനെ തുടർന്ന് മുൻ മെമ്പർ നസീമ ടീച്ചർ ഇടപെട്ട് 2020ൽ റോഡ് പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉൾപെടുത്തുകയും 3 ലക്ഷം രൂപ വകയിരുത്തി ആദ്യ ഭാഗം ടാറിംഗ് നടത്തുകയും ചെയ്തിരുന്നു. മെമ്പർ സി കെ ഇർഷാദ് 2021-22കേന്ദ്ര ധനകാര്യ ഫണ്ടിൽ ഉൾപ്പെടുത്തി ബാക്കി ഭാഗം ടാറിംഗ് നടത്തി. ചടങ്ങിൽ മുൻ അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി നസീമ ടീച്ചർ, മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ട്രഷറർ സി എം ഖാദർ ഹാജി, വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി അഹമ്മദ് കപ്പണക്കാൽ, സി കെ അസീസ്,യൂത്ത് ലീഗ് പ്രസിഡന്റ് ബഷീർ ജിദ്ദ, എം എസ് എഫ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ജംഷീദ് കുന്നുമ്മൽ, അൻവർ എം കെ, ജാഗ്രത സമിതി അംഗം കെ സി മുഹമ്മദ് കുഞ്ഞി, ശംസുദ്ധീൻ ഇ കെ, ബഡുവൻ കുഞ്ഞി, തയ്യിബ് കൂലിക്കാട്, അബ്ബാസ് കോട്ടോടി, അബ്ദുൽ റഹ്‌മാൻ, അബ്ദുൽ ഖാദർ, അൻസബ് ബി കെ തുടങ്ങിയവർ സംബന്ധിച്ചു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ