ദുബൈയില്‍ സ്‍പോണ്‍സര്‍ക്കെതിരെ ദുര്‍മന്ത്രവാദം നടത്തിയ പ്രവാസി വനിത അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

ദുബൈയില്‍ സ്‍പോണ്‍സര്‍ക്കെതിരെ ദുര്‍മന്ത്രവാദം നടത്തിയ പ്രവാസി വനിത അറസ്റ്റിൽ


ദുബൈയില്‍ സ്‍പോണ്‍സര്‍ക്കെതിരെ ദുര്‍മന്ത്രവാദം നടത്തിയ പ്രവാസി വനിത അറസ്റ്റി


ലായി. വീട്ടുജോലിക്കാരിയായിരുന്ന ഏഷ്യക്കാരിയാണ് പിടിയിലായത്. യുഎഇയിലെ ഫെഡറല്‍ ശിക്ഷാ നിയമം അനുസരിച്ച് ദുര്‍മന്ത്രവാദവും അത്തരത്തിലുള്ള മറ്റ് പ്രവൃത്തികളും കുറ്റകരമാണ്. തനിക്ക് ശാരീരികവും മാനസികവുമായ ചില പ്രശ്നങ്ങളുണ്ടായെന്നും വീട്ടുജോലിക്കാരി ദുര്‍മന്ത്രവാദം നടത്തിയതായി സംശയമുണ്ടെന്നും ആരോപിച്ചാണ് വനിതാ സ്‍പോണ്‍സര്‍ പരാതി നല്‍കിയത്. 


ചോദ്യം ചെയ്യലില്‍, ദുര്‍മന്ത്രവാദം നടത്തുന്നതിനായി തന്റെ ബന്ധു വഴി ഒരു പുരോഹിതനുമായി ബന്ധപ്പെട്ടെന്ന് യുവതി സമ്മതിച്ചു.  തൊഴിലുടമയുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്തുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ ഇയാള്‍ക്ക് 200 ദിര്‍ഹം നല്‍കി. ബന്ധുവാണ് പാവയുടെ ചിത്രം വാട്സ്ആപ് വഴി അയച്ചുതന്നത്. അത് ഫോണില്‍ സൂക്ഷിച്ചാല്‍ സ്‍പോണ്‍സറുടെ സ്വഭാവത്തില്‍ മാറ്റം വരുമെന്ന് ഇയാള്‍ പറഞ്ഞതായും യുവതി മൊഴി നല്‍കി.

Post a Comment

0 Comments