കണ്ണൂരിൽ മിന്നലേറ്റ് ഒരാൾ മരിച്ചു

കണ്ണൂരിൽ മിന്നലേറ്റ് ഒരാൾ മരിച്ചു

 

തലശ്ശേരി: കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ ഒരാൾ മിന്നലേറ്റ് മരിച്ചു. മാങ്ങാട്ടിടം കരിയിലെ മടത്തും കണ്ടി ജോയ് (50) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. ജോലിക്കിടെ ജോയ്ക്ക് മിന്നലേൽക്കുകയായിരുന്നു. ഉടൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

കൂത്തുപറമ്പ് ടൗണിൽ ടൈലറായിരുന്ന ജോയ് അടുത്ത കാലത്താണ് വെൽഡിങ് ജോലിക്ക് പോയി തുടങ്ങിയത്. കൂത്തുപറമ്പ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments