'എന്റെ പാർട്ടിക്ക് എന്റെ ഹദിയ' ക്യാമ്പയിന് സൗത്ത് ചിത്താരിയിൽ ഉജ്വല തുടക്കം

'എന്റെ പാർട്ടിക്ക് എന്റെ ഹദിയ' ക്യാമ്പയിന് സൗത്ത് ചിത്താരിയിൽ ഉജ്വല തുടക്കം



ചിത്താരി: വിശാലമായ മാനവീകത ഉയർത്തി പിടിച്ച് ജാതിമത വേർതിരിവില്ലാതെ കഷ്ടപ്പെടുന്നവർക്ക് കൈതാങ്ങ് നൽകി ജീവകാരുണ്യ സേവന പ്രവർത്തനം സംഘടന സംസ്കാരമായി വളർത്തി കൊണ്ട് വന്ന ഏക രാഷ്ട്രീയ പാർട്ടിയാണ് മുസ്ലിം ലീഗ്. വികസനത്തോടൊപ്പം വിശപ്പടക്കാൻ മാർഗ്ഗമില്ലാത്ത പാവപ്പെട്ട മനുഷ്യൻ്റെ ദൈന്യതയും മരുന്ന് വാങ്ങാൻ നിവൃത്തിയില്ലാത്ത പാവം രോഗിയുടെ കഷ്ടതയും അടുത്തറിഞ്ഞ് അവരെ ചേർത്ത് പിടിക്കുന്നത് സംഘടനയുടെ അജണ്ഡയാക്കിയ രാഷ്ട്രീയ സംസ്കാരമാണ്  ഹരിത രാഷ്ട്രീയം.

മർദ്ധിതൻ്റെയും പീഡിതൻ്റെയും നിലവിളിക്ക് ചെവി കൊടുത്ത് അവർക്ക് നീതി നേടാൻ നിയമയുദ്ധം നടത്തലും രാഷ്ടീയമാണെന്ന നീതിബോധമാണ്  മുസ്ലിം ലീഗ്.

കോർപറൈറ്റുകളുടെ  ഓശാരത്തിന് മുമ്പിൽ തല കുനിച്ച് നിൽക്കാതെ സത്യസന്ധമായി രാഷ്ട്രീയ ബോധ്യങ്ങൾ വിളിച്ചു പറഞ്ഞ് അനീതികൾക്കും വിവേചനങ്ങൾക്കുമെതിരെ പോരാട്ടം നടത്തി മുന്നോട്ട് പോവാൻ എൻ്റെ പാർട്ടിക്ക്എൻ്റെ ഹദിയ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി സൗത്ത് ചിത്താരിയിൽ മുസ്ലിം ലീഗ് പ്രവർത്തക ഫണ്ടിന്റെ ഉദ്ഘാടനം സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് പ്രസിഡന്റും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായ കൂളിക്കാട് അബ്ദുള്ള ഹാജിയും മണ്ഡലം ട്രഷറർ സി.എം.കാദർ ഹാജിയും,കെഎംസിസി നേതാവ് അബ്ദുള്ള മുട്ടുന്തലയും പങ്കാളിയായി ഉത്ഘാടനം നിർവഹിച്ചു.ചടങ്ങിൽ സി.എച്ച്.മുഹമ്മദ്‌ മൗലവി,വാർഡ്‌ പ്രസിഡണ്ട് ബഷീർ മാട്ടുമ്മൽ,ജനറൽ സെക്രട്ടറി അഹമ്മദ് കപ്പണക്കാൽ,എം.എച്ച്.മുഹമ്മദ്‌ കുഞ്ഞി,ശറഫുദ്ധീൻ ബെസ്റ്റ് ഇന്ത്യ,മുഹമ്മദ്‌ കുഞ്ഞി ചിത്താരി,പി.കെ.അബ്ദുള്ള ഹാജി,ഹക്കീം തണ്ടുമ്മൽ,സമീൽ റൈറ്റർ,തയ്യിബ് കൂളിക്കാട്,ജംഷീദ് കുന്നുമ്മൽ,സി.കെ.ഇർഷാദ്,ഷാഫി ചിത്താരി,ബഷീർ ചിത്താരി,അൻവർ ഹസൻ,ഹാറൂൺ ചിത്താരി,ബക്കർ ഖാജ,ഇ.കെ.ഷംസുദ്ദീൻ,ഖാലിദ് കുന്നുമ്മൽ,സി.കെ.അഷറഫ്,ബഷീർ ബെസ്റ്റ് ഇന്ത്യ,ഹാരിസ് കുന്നുമ്മൽ,മൊയ്‌ദു കുശാൽ,മൊയ്‌ദീൻ കുഞ്ഞി തൊട്ടി,മുഹമ്മദ്‌ തൊട്ടി,അസീസ് അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

0 Comments