എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ; മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖയിൽ ഗംഭീര തുടക്കം

എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ; മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖയിൽ ഗംഭീര തുടക്കം

 

മാണിക്കോത്ത് : എന്റെ പാർട്ടിക്ക്‌ എന്റെ ഹദിയ മുസ്ലിം ലീഗ് പ്രവർത്തന ഫണ്ട്‌ സമാഹരണ ക്യാമ്പയിന് അജാനൂർ നാലാം വാർഡ് മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖകമ്മിറ്റിയുടെ നേതൃത്വത്തിൽ ഗംഭീര തുടക്കം. 

മാണിക്കോത്ത് ലീഗ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ   മുസ്ലിം ലീഗ് അജാനൂർ  പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി ഉൽഘാടനം ചെയ്തു. ശാഖ ജനറൽ സെക്രട്ടറി ആസിഫ്ബദർ നഗർ , വൈസ് പ്രസിഡന്റ് സൺ ലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി മാണിക്കോത്ത്, സെക്രട്ടറിമാരായ കരീം മൈത്രി,എൻ വി നാസാർ , യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം പി നൗഷാദ്,  പ്രവാസി ലീഗ് പഞ്ചായത്ത് കമ്മിറ്റി ട്രഷറർ മുഹമ്മദ് സുലൈമാൻ , എസ് ടി യു മാണിക്കോത്ത് യൂണിറ്റ് ആക്റ്റിങ്ങ് പ്രസിഡന്റ് അസീസ് മാണിക്കോത്ത്, മുല്ലക്കോയ തങ്ങൾ മാണിക്കോത്ത്,
അസീസ് പാലക്കി, അക്ബർ കെ വി, അബ്ദുൽ ഖാദർ പാലക്കി, ലീഗ് മജീദ് തുടങ്ങിയവർ സംബന്ധിച്ചു 

Post a Comment

0 Comments