തിരുവനന്തപുരം: മുൻ എം.എൽ.എ കെ.എം. ഷാജിയുടെ ഭാര്യ ആശ ഷാജിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മന്റെ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 25 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇ.ഡിയുടെ നടപടി. ഇക്കാര്യം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇ.ഡി. അറിയിച്ചിട്ടുണ്ട്.
ഷാജി എം.എൽ.എ ആയിരുന്ന അഴീക്കോട് മണ്ഡലത്തിലെ ആശ ഷാജിയുടെ പേരിലുള്ളതാണ് കണ്ടുകെട്ടിയ സ്വത്തുക്കൾ.
0 Comments