കാവ്യാ മാധവൻ ഇന്ന് 2 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം

LATEST UPDATES

6/recent/ticker-posts

കാവ്യാ മാധവൻ ഇന്ന് 2 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം




നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനോട് ചോദ്യം ചെയ്യലിന് ഹാജരാകൻ നോട്ടീസ് നൽകി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. എന്നാൽ വീട്ടിൽ വച്ച് ചോദ്യം ചെയ്യാൻ ആകില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം ആവർത്തിച്ച വ്യക്തമാക്കിയിട്ടുണ്ട്. വീടിന് പകരം സൗകര്യമുളള സ്ഥലം പറയാൻ കാവ്യയോട് ക്രൈംബ്രാഞ്ച്. ചോദ്യംചെയ്യൽ കാവ്യയുടെ കൊച്ചി വെണ്ണല ഫ്ലാറ്റിലാകാൻ സാധ്യത. ഇക്കാര്യം കുടുംബം പരി​ഗണിക്കുന്നു. 


പ്രൊജക്ടർ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങൾ കാണിച്ചും ചില സംഭാഷണങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. പദ്മ സരോവരം വീട് ഇതിന് പറ്റിയ ഇടമല്ലെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. 

Post a Comment

0 Comments