ബളാലിൽ അച്ഛനെ കോടാലി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമം; മകൻ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

ബളാലിൽ അച്ഛനെ കോടാലി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമം; മകൻ അറസ്റ്റിൽ

 


കാഞ്ഞങ്ങാട്: അച്ഛനെ മകൻ വീട്ടിനകത്ത് കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. വെട്ടേറ്റ്മുക്ക് പിളർന്ന വൃദ്ധനെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

മകനെ പോലിസ് അറസ്റ്റ് ചെയ്തു

ബളാൽ കല്ലം ചിറകമല പ്ലാവ് കോളനിയിലെ നേരോത്ത് കാര്യനാണ് 75 വെട്ടേറ്റത്.കോടാലി കൊണ്ടുള്ള വെട്ടേറ്റ് കാര്യൻ്റെ മൂക്കിൻ്റെ പാലം പിളർന്നു.

വിവരമറിഞ്ഞെത്തിയ വെള്ളരിക്കുണ്ട് എസ് ഐഎം.പി.വിജയകുമാർ കാര്യൻ്റെ മകൻ  രാഘവനെ അറസ്റ്റ് ചെയ്തു അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് അമ്മ നീലി 60 യുടെ പരാതിയിലാണ് രാഘവനെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തത്

Post a Comment

0 Comments