തമിഴ്‌നാട്ടില്‍ ബിജെപി ജില്ലാ സെക്രട്ടറിയുടെ കാര്‍ കത്തിച്ച പരാതിയില്‍ വഴിത്തിരിവായി സിസിടിവി ദൃശ്യങ്ങള്‍. കാര്‍ കത്തിച്ചത് താന്‍ തന്നെയെന്ന് സമ്മതിച്ച് ബിജെപി തിരുവള്ളൂര്‍ വെസ്റ്റ് ജില്ല സെക്രട്ടറി സതീഷ് കുമാര്‍. സിസിടിവി ദൃശ്യങ്ങള്‍ വച്ചുള്ള ചോദ്യം ചെയ്യലിലാണ് ബിജെപി നേതാവിന്റെ കുറ്റം സമ്മതം.
ഏപ്രില്‍ 14ന് രാത്രി ചെന്നൈയിലെ മധുരവോയല്‍ മേഖലയിലെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന തന്റെ കാര്‍ അജ്ഞാതര്‍ കത്തിച്ചെന്ന് ആരോപിച്ച് സതീഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം നടത്തിയ പൊലീസ് തെരുവിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ്. കാര്യം മാറി മറഞ്ഞത്, ഇതോടെ പ്രതിസ്ഥാനത്തേക്ക് പരാതിക്കാരന്‍ തന്നെ എത്തുകയായിരുന്നു.
വെള്ള ഷര്‍ട്ട് ധരിച്ച ഒരാള്‍ റോഡിന്റെ സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് വന്നു, തുടര്‍ന്ന് എല്ലാ വശങ്ങളില്‍ നിന്നും ജനലിലൂടെ അകത്തേക്ക് നോക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പിന്നെ ഇയാള്‍ അവിടുന്ന് നടന്ന് നീങ്ങി. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം കറുത്തവസ്ത്രം ധരിച്ച ഒരാള്‍ എത്തുകയും കാറില്‍ എന്തൊക്കെയോ ഒഴിക്കുകയും തീ ഇടുകയും ചെയ്തു. കാര്‍ തീയില്‍ വിഴുങ്ങുന്നത് സിസിടിവിയില്‍ കാണാം, തീവച്ചയാള്‍ ഉടന്‍ തന്നെ തന്നെ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും ദൃശ്യത്തിലുണ്ട്.
0 Comments