മാങ്ങ പറിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം

LATEST UPDATES

6/recent/ticker-posts

മാങ്ങ പറിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം


 കണ്ണൂര്‍: സുഹൃത്തുക്കളുമായി മാങ്ങ പറിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ യുവാവ് മരിച്ചു. കേളകം പെരുന്താനം സ്വദേശി കോടിയാപുരയിടത്തില്‍ ജിന്‍സ് മാത്യു (25) വാണ് മരിച്ചത്.


കഴിഞ്ഞ ദിവസമാണ്അപകടം സംഭവിച്ചത്. പെ​രു​ന്താ​നം ബാ​വ​ലി​പ്പു​ഴ​യി​ല്‍ കു​ളി​ക​ഴി​ഞ്ഞ് വ​രു​ന്ന വ​ഴി​യി​ല്‍ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം അ​യ​ല്‍​വാ​സി​യു​ടെ വീ​ട്ടു​വ​ള​പ്പി​ലെ മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. മാ​വി​ല്‍​നി​ന്നു പ​റി​ച്ചി​ടു​ന്ന മാ​ങ്ങ താ​ഴെ​വീ​ഴാ​തെ പി​ടി​ക്കാ​നാ​യി മാ​വി​ന്‍ കൊ​മ്പിൽ ​നി​ന്നു മു​ന്നോ​ട്ടാ​ഞ്ഞ ടി​ന്‍​സ് കാ​ല്‍ വ​ഴു​തി കി​ണ​റ്റി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. 

വി​വ​ര​മ​റി​ഞ്ഞ് പേ​രാ​വൂ​രി​ല്‍​നി​ന്ന് എ​ത്തി​യ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും സുഹൃത്തുക്കളും ചേ​ര്‍​ന്ന് കി​ണ​റ്റി​ലി​റ​ങ്ങി യു​വാ​വി​നെ പു​റ​ത്തെ​ടു​ത്തു. തു​ട​ര്‍​ന്ന് പേ​രാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ഹോ​ദ​ര​ങ്ങ​ള്‍: ടെ​ന്‍​സി, അ​ഞ്ജു.

Post a Comment

0 Comments