വരൻ താലികെട്ടാന്‍ ഒരുങ്ങവേ വധു ഇറങ്ങിയോടി ഒളിച്ചിരുന്നു; വിവാഹ മണ്ഡപത്തില്‍ സംഘര്‍ഷം

വരൻ താലികെട്ടാന്‍ ഒരുങ്ങവേ വധു ഇറങ്ങിയോടി ഒളിച്ചിരുന്നു; വിവാഹ മണ്ഡപത്തില്‍ സംഘര്‍ഷം

 


കൊല്ലം: നാടകീയമായി വിവാഹ വേദി. വരൻ താലികെട്ടാൻ ഒരുങ്ങവെ കല്യാണ മണ്ഡപത്തിൽ നിന്ന് ഇറങ്ങിയോടി വധു. കൊല്ലം കല്ലുംതാഴത്താണ് സംഭവം.


ഇതോടെ വരന്റേയും വധുവിന്റേയും വീട്ടുകാർ തമ്മിൽ സംഘർഷമുണ്ടായി. കല്യാണ മണ്ഡപത്തിൽ നിന്ന് ഇറങ്ങിയോടിയ വധു ഗ്രീൻ റൂമിൽ കയറി ഒളിച്ചിരുന്നു. വധുവിന് കുടുംബത്തിൽ തന്നെയുള്ള മറ്റൊരു യുവാവുമായി അടുപ്പമുണ്ടായിരുന്നു. ഇതിനാലാണ് താലികെട്ടിന് വിസമ്മതിച്ചത്.


തുടർന്ന് കിളികൊല്ലൂർ പൊലീസ് ഇടപെട്ടാണ് ഇവിടെ സംഘർഷാവസ്ഥ ഒഴിവാക്കിയത്. വരന്റെ വീട്ടുകാർക്ക് വധുവിന്റെ കുടുംബം നഷ്ടപരിഹാരം നൽകാമെന്ന് പൊലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പ് നൽകി.


ഞായറാഴ്ച 11 കഴിഞ്ഞുള്ള മുഹൂർത്തത്തിലായിരുന്നു താലികെട്ട് നടക്കേണ്ടിയിരുന്നത്. ചടങ്ങുകൾക്കായി വരനും വധുവും മണ്ഡപത്തിലെത്തി. ഇരുവരുടെയും ബന്ധുക്കളും വേദിയിലുണ്ടായിരുന്നു.

Post a Comment

0 Comments