മുക്കൂട് ഗസ്സാലി മസ്ജിദിൽ ഇഫ്താർ സംഗമവും , വിദ്യാർത്ഥികൾക്ക് പെരുന്നാൾ വസ്ത്രവും വിതരണം ചെയ്തു

LATEST UPDATES

6/recent/ticker-posts

മുക്കൂട് ഗസ്സാലി മസ്ജിദിൽ ഇഫ്താർ സംഗമവും , വിദ്യാർത്ഥികൾക്ക് പെരുന്നാൾ വസ്ത്രവും വിതരണം ചെയ്തു

 



മുക്കൂട് : മുക്കൂട് ഗസ്സാലി മസ്ജിദിൽ ബദർ ദിനത്തിന്റെ ഓർമ്മ പുതുക്കി മൗലീദ് നേർച്ചയും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു . വിശ്വാസികളെ സംബന്ധിച്ചിടത്തോളം വിശുദ്ധ റംസാനിലെ പവിത്രത ഏറിയ ദിവസമാണ് ബദർ ദിനം . ബദർ ദിനത്തിന്റെ ഓർമ്മ പുതുക്കി മുക്കൂട് ഗസ്സാലി മസ്ജിദിൽ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറയിൽ സമൂഹത്തിന്റെ വിവിധ തുറയിലുള്ള ആളുകൾ സംബന്ധിച്ചു . ഗസ്സാലി മസ്ജിദ് ചീഫ് ഇമാം ശിഹാബ് സഖാഫി മൗലീദ് പാരായണത്തിന് നേതൃത്വം നൽകി . തുടർന്ന് മസ്ജിദിൽ മത വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികൾക്ക് പെരുന്നാൾ വസ്ത്രം വിതരണം ചെയ്തു . അമലടുക്കം ഗ്രൂപ്പ് സ്പോൺസർ ചെയ്ത പെരുന്നാൾ വസ്ത്രം ചെയർമാൻ റിയാസ് അമലടുക്കം വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു . തുടർന്ന് ഗസ്സാലി അക്കാദമി വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള മൊമെന്റോ വിതരണം ചെയ്തു . തുടർന്ന് നടന്ന സമൂഹ നോമ്പ് തുറയിൽ നിരവധി ആളുകൾ പങ്കെടുത്തു . നിലവിൽ ഇരുപതിൽ പരം വിദ്യാർത്ഥികൾ ഇവിടെ മത വിദ്യാഭ്യാസം നടത്തുന്നുണ്ട് . വടക്കൻ കുഞ്ഞഹമ്മദ് ഹാജി, സി വി അബ്ദുള്ള ഹാജി, അബ്ദുൽ ഗഫൂർ ഹാജി കാരയിൽ , അബ്ദുൽ സമദ് ഹാജി , 

ഓ , കെ അബ്ദുൽ അസീസ് ഹാജി , അബ്ദുൽ സമദ് അടുക്കത്തിൽ, അബ്ദുൽ ഹമീദ് , ഇബ്രാഹിം കാട്ടാംപള്ളി , അബ്ദുൽ മജീദ് അൽ അമീൻ , സിദ്ധീഖ് കുന്നോത്ത് തുടങ്ങിയവർ സംബന്ധിച്ചു .

Post a Comment

0 Comments