ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കുഞ്ഞ് മരിച്ചു; കടുത്ത വേദന അറിയിച്ച് താരം

LATEST UPDATES

6/recent/ticker-posts

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കുഞ്ഞ് മരിച്ചു; കടുത്ത വേദന അറിയിച്ച് താരം

 



ക്രിസ്റ്റ്യാനോ റൊണാള്‍ഡോ-ജോര്‍ജിന ദമ്പതികളുടെ നവജാതശിശു മരിച്ചു. റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ക്രിസ്റ്റിയാനോയുടെ പങ്കാളി കഴിഞ്ഞ ദിവസം ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു. പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കുമായിരുന്നു ഇവര്‍ ജന്മം നല്‍കിയത്. ഇതിലെ ആണ്‍കുട്ടിയാണ് ഇപ്പോള്‍ മരിച്ചിരിക്കുന്നത്.കഴിഞ്ഞ ഒക്ടോബറില്‍ തങ്ങള്‍ ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നതായി റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാം വഴി അറിയിച്ചിരുന്നു. ഇതില്‍ ഒരാള്‍ ആണ്‍കുഞ്ഞാണെന്നും മറ്റൊന്ന് പെണ്‍കുഞ്ഞാണെന്നും ഡിസംബറില്‍ റൊണാള്‍ഡോ തന്നെ അറിയിച്ചിരുന്നു.


റൊണാള്‍ഡോയുടെ വാക്കുകള്‍:വളരെ വിഷമത്തോടെയാണ് ഞങ്ങളുടെ ആണ്‍കുഞ്ഞ് മരിച്ച വിവരം അറിയിക്കുന്നത്. എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ടാവാവുന്ന ഏറ്റവും വലിയ ദുഃഖമാണത്. കുഞ്ഞു മകളുടെ ജനനം മാത്രമാണ് ഈ നിമിഷത്തേയും കടന്നുപോകാനുള്ള പ്രത്യാശയും സന്തോഷവും നല്‍കുന്നത്. വിദഗ്ദ പരിചരണം നല്‍കിയ എല്ലാ ഡോക്ടര്‍മാര്‍ക്കും നഴ്‌സുകമാര്‍ക്കും നന്ദി അറിയിക്കുന്നു. ഈ മരണത്തില്‍ ഞങ്ങളെല്ലാവരും തകര്‍ന്നുപോയിരിക്കുന്നു. ഈ മോശം സമയത്ത് സ്വകാര്യതയെ മാനിക്കണം എന്ന് അഭ്യര്‍ത്ഥിക്കുകയാണ്. മകനേ, നീ ഞങ്ങളുടെ ദേവദൂതനാണ്. നിന്നെ ഞങ്ങള്‍ എപ്പോഴും സ്‌നേഹിക്കും.

Post a Comment

0 Comments