ദുബായിയില്‍ ഫാന്‍സി നമ്പർ 'AA 8' ലേലത്തില്‍ പോയത് 72 കോടി രൂപക്ക്

LATEST UPDATES

6/recent/ticker-posts

ദുബായിയില്‍ ഫാന്‍സി നമ്പർ 'AA 8' ലേലത്തില്‍ പോയത് 72 കോടി രൂപക്ക്

 


ദുബായില്‍ ഫാന്‍സി നമ്പര്‍ ലേലത്തില്‍ 'AA 8' എന്ന നമ്പര്‍ പോയത് 72.7 കോടി രൂപയ്ക്ക്. ലോകത്തിലെ മൂന്നാമത്തെ വലിയ ലേല തുകയാണിത്. മുഹമ്മദ് ബില്‍ റാഷിദ് അല്‍ മക്തും ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ് എമിറേറ്റ്‌സ്, ലേലവുമായി സഹകരിച്ച് വാഹന നമ്പറുകള്‍, മൊബൈല്‍ നമ്പറുകള്‍ എന്നിവക്കായുള്ള ലേലത്തിലാണ് AA8 എന്ന നമ്പര്‍ പ്ലേറ്റിന് ഇത്ര വലിയ തുക ലഭിച്ചത്. ദുബായിലെ റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ), എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനി (ഡ്യൂ), എമിറേറ്റ്‌സ് ടെലികമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പ് കമ്പനി, പിജെഎസ്‌സി (ഇത്തിസാലത്ത്) എന്നിവര്‍ സംയുക്തമായാണ് ലേലം സംഘടിപ്പിച്ചത്.


പത്ത് മൊബൈല്‍ നമ്പറുകളും നാല് വാഹന പ്ലേറ്റ് നമ്പറുകളുമാണ് ലേലത്തില്‍ വച്ചത്. AED 53 ദശലക്ഷം(110 കോടി ഇന്ത്യന്‍ രൂപ) ദിര്‍ഹം ആണ് ലേലം ആരംഭിച്ച് മണിക്കുറുകള്‍ക്കുള്ളില്‍ ലഭിച്ചത്. ഇതോടെ റമദാന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന സംരംഭങ്ങളിലേക്ക് ലഭിച്ച മൊത്തം സംഭാവന AED 391 ദശലക്ഷം (812 കോടി ഇന്ത്യന്‍ രൂപ) ആയി.

നിരവധി പ്രമുഖരുടെ സാന്നിധ്യത്തില്‍ നടക്കുന്ന ലേലത്തിന്റെ വരുമാനം വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ആരംഭിച്ച 1 ബില്ല്യണ്‍ മീല്‍സ് എന്ന സംരംഭത്തിലേക്ക് വിനിയോഗിക്കും. അമ്പത് രാജ്യങ്ങളില്‍ പോഷകാഹാരക്കുറവുള്ളവര്‍ക്ക് ഭക്ഷ്യസഹായം നല്‍കുന്ന പദ്ധതിയാണ് 1 ബില്ല്യണ്‍ മീല്‍സ്.ഐക്യ രാഷ്ട്ര സഭയുടെ സഹകരണത്തോടെയാണ് സഹായം വിതരണം ചെയ്യുന്നത്.

Post a Comment

0 Comments