പി ശശി മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയാകും

പി ശശി മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയാകും



പി ശശി മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയാകും. മുഖ്യമന്ത്രിയുടെ നിലവിലെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ ദേശാഭിമാനി ചീഫ് എഡിറ്ററായും തോമസ് ഐസക് ചിന്ത പത്രാധിപരായും ചുമതലയേൽക്കും. കോടിയേരി ബാലകൃഷ്ണനാണ് കൈരളി ചാനലിന്റെ ചുമതല.  


ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. സി പി എം പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എ.വിജയരാഘവനു പകരക്കാരനായാണ് കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ മുന്നണി കൺവീനർ ആകുന്നത്.

Post a Comment

0 Comments