ശ്രീനിവാസൻ വധക്കേസിൽ വഴിത്തിരിവ്; കൊലയാളി സംഘത്തിലെ നാല് പേരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു

LATEST UPDATES

6/recent/ticker-posts

ശ്രീനിവാസൻ വധക്കേസിൽ വഴിത്തിരിവ്; കൊലയാളി സംഘത്തിലെ നാല് പേരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു

 



പാലക്കാട്ടെ  ആര്‍എസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ വഴിത്തിരിവ്. കൊലയാളി സംഘത്തിലെ നാല് പേരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. അബ്ദുൾ റഹ്മാൻ, ഫിറോസ്, ഉമർ,അബ്ദുൾ ഖാദർ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും മൊബൈൽ പരിശോധിച്ചതിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികൾ നഗരം വിട്ട് പോയെന്നാണ് കണ്ടെത്തൽ. പ്രതികളിൽ ഉപയോ​ഗിച്ച ബൈക്ക് തമിഴ്നാട് രജിസ്ട്രേഷനിലുള്ളതാണ് . ഈ ബൈക്ക് വല്ലപ്പുഴ കടന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. ഫിറോസും ഉമ്മറുമാണ് ഈ ബൈക്കിൽ ഉണ്ടായിരുന്നത്. ആക്ടിവയിൽ സഞ്ചരിച്ചത് അബ്ദുൾ ഖാദർ.


അതേസമയം പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈർ വധക്കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി അപേക്ഷയും ഇതോടൊപ്പം നൽകും. പ്രതികളായ രമേശ്, ശരവൺ, ആറുമുഖൻ എന്നിവരെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Post a Comment

0 Comments