മാണിക്കോത്തെ ഷോപ്പിൽനിന്ന് അരലക്ഷം രൂപ കവർച്ച ചെയ്ത് രക്ഷപ്പെട്ട നാടോടി സ്ത്രീയെ പിടികൂടി

മാണിക്കോത്തെ ഷോപ്പിൽനിന്ന് അരലക്ഷം രൂപ കവർച്ച ചെയ്ത് രക്ഷപ്പെട്ട നാടോടി സ്ത്രീയെ പിടികൂടി

 


കാഞ്ഞങ്ങാട്: വർക്ക് ഷോപ്പിൽ പാഴ് വസ്തുക്കൾ ശേഖരിക്കാനെത്തിയ  യുവതി മേശപ്പുറത്തുണ്ടായ ബാഗിൽനിന്ന് 50,000 രൂപ മോഷ്ടിച്ചു രക്ഷപ്പെട്ടു. ദൃശ്യം സിസിടിവിയിൽ പതിഞ്ഞ തോടെ മണിക്കൂറുകൾക്കകം യുവതിയെ പിടികൂടി . ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന മൈസൂർ ഗുണ്ടൽപേട്ട സ്വദേശിയായ ശിവകാമി (28) ആണ് പിടിയിലായത്.


മാണിക്കോത്തെ വർക്ക് ഷോപ്പിൽ നിന്ന് ഇന്നലെ ചൊവ്വ വൈകുന്നേരമാണ് പണം കവർന്നത്.  കുഞ്ഞിനെയും കൊണ്ടാണ് യുവതി വർക്ക് ഷോപ്പിലെത്തിയത്.   അകത്തെത്തിയപ്പോഴാണ്   മേശപ്പുറത്ത്  ബാഗ് ശ്രദ്ധയിൽ പെടുന്നത്. പരിശോധിച്ചപ്പോഴാണ് പണമുണ്ടെന്നു മനസിലായത്.പിന്നീട്   പണമെടുത്ത് ബ്ലൗസിനകത്ത് വെച്ചാണ്   തിരിച്ചുപോയത്. രാവണേശ്വരം സ്വദേശി പ്രദീപിൻ്റെ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പിലാ ണ് കവർച്ച നടന്നത്.  ദൃശ്യം വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് രാത്രിതന്നെ യുവതിയെ കാഞ്ഞങ്ങാട് നിന്ന് കസ്റ്റഡിയിലെടുത്തു.

കവർച്ചാ ദൃശ്യം വ്യക്തമായി സിസിടിവി യിൽ പതിഞ്ഞതാണ് യുവതിയെ എളുപ്പത്തിൽ പിടികൂടാൻ സഹായകമായത്

Post a Comment

0 Comments