കാഞ്ഞങ്ങാട് നഗരസഭയിൽ ഫയൽ അദാലത്ത്

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരസഭയിൽ ഫയൽ അദാലത്ത്

 



കാഞ്ഞങ്ങാട് നഗരസഭയിൽ തീർപ്പാകാതെ കിടക്കുന്ന ഫയലുകളിൽ തീരുമാനമെടുക്കുന്നതിനായി ഫയൽ അദാലത്ത്‌ സംഘടിപ്പിക്കുന്നു. എപ്രിൽ 28-ന്‌ രാവിലെ 10.30 മുതൽ നഗരസഭാ ടൗൺ ഹാളിലാണ് അദാലത്ത്‌. ഫയൽ തീർപ്പാക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ്‌ അദാലത്ത്‌ സംഘടിപ്പിക്കുന്നത്‌. തീർപ്പാകാതെ കിടക്കുന്നതും കാലതാമസം ഉള്ളതുമായ ഫയലുകൾ സംബന്ധിച്ച പരാതികൾ നഗരസഭാ  ഓഫീസിൽ എപ്രിൽ 25 വരെ സ്വീകരിക്കും. 

അപേക്ഷയോടൊപ്പം നഗരസഭയിൽ നിന്ന് ലഭിച്ച ഫയൽ നമ്പർ, അപേക്ഷകന്റെ മൊബൈൽ നമ്പർ, വ്യക്തമായ മേൽവിലാസം എന്നീ വിവരങ്ങൾ ചേർക്കണമെന്ന് നഗരസഭ ചെയർപേഴ്സൻ കെ.വി സുജാത  അറിയിച്ചു.


Post a Comment

0 Comments