മുക്കൂട് ജിഎൽ പി സ്‌കൂളിൽ സമൂഹ നോമ്പ്തുറയും കാരണവർ കൂട്ടവും നാളെ ; സിഎച്ച് കുഞ്ഞമ്പു എംഎൽ എ ഉദ്‌ഘാടനം ചെയ്യും

LATEST UPDATES

6/recent/ticker-posts

മുക്കൂട് ജിഎൽ പി സ്‌കൂളിൽ സമൂഹ നോമ്പ്തുറയും കാരണവർ കൂട്ടവും നാളെ ; സിഎച്ച് കുഞ്ഞമ്പു എംഎൽ എ ഉദ്‌ഘാടനം ചെയ്യും

 മുക്കൂട് : അറുപത്തി ആറാമത് സ്‌കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി സമൂഹ നോമ്പ് തുറയും കാരണവർ കൂട്ടവും നാളെ വെള്ളിയാഴ്ച  സ്‌കൂളിൽ വെച്ച് നടക്കും . സമൂഹ നോമ്പ് തുറ ഉദുമ നിയോജക മണ്ഡലം എം.എൽ.എ സി.എച്ച് കുഞ്ഞമ്പു നിർവ്വഹിക്കും . സ്‌കൂളിന്റെ ചരിത്രാന്വേഷണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കാർന്നവർക്കൂട്ടായ്മയിൽ പൂർവ കാല വിദ്യാർത്ഥികളായ കാരണവന്മാർ സംബന്ധിക്കും . കൃത്യം മൂന്ന് മണിയോട് കൂടി കാർന്നവർക്കൂട്ടം ആരംഭിക്കും . തുടർന്ന് വൈകുന്നേരം അഞ്ചു മണിയോട് കൂടി ഇഫ്താർ സംഗമം ആരംഭിക്കും . സംഗമത്തോട് അനുബന്ധിച്ചു നടക്കുന്ന മത സൗഹാർദ്ധ സദസ്സിൽ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും . തുടർന്ന് നടക്കുന്ന സമൂഹ നോമ്പ് തുറയിൽ ജനപ്രതിനിധികൾ , രാഷ്ട്രീയ നേതാക്കൾ , മാധ്യമപ്രവർത്തകർ , സാമൂഹ്യ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിൽ ഉള്ളവർ സംബന്ധിക്കും .

Post a Comment

0 Comments