വഖഫ് ബോർഡ് നിയമനം; കേരള മുസ്‌ലിം ജമാഅത്ത് സുതാര്യമായ ഏത് നടപടിയും സ്വാഗതം ചെയ്യും

LATEST UPDATES

6/recent/ticker-posts

വഖഫ് ബോർഡ് നിയമനം; കേരള മുസ്‌ലിം ജമാഅത്ത് സുതാര്യമായ ഏത് നടപടിയും സ്വാഗതം ചെയ്യും

 


മലപ്പുറം: കഴിവും യോഗ്യതയുമുള്ള ഉദ്യോഗാർഥികളെ സുതാര്യവും നീതിപൂർവവുമായ രീതിയിൽ നിയമിക്കുന്നതിന് ആവശ്യമായ ഏതുനടപടിയും സ്വാഗതം ചെയ്യുന്നുവെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി.


വഖഫ് ബോർഡിന്റെ കാര്യക്ഷമത ഉറപ്പാക്കണമെന്നും നിയമന രീതിയിൽ മാറ്റം വരണമെന്നും ഇതിനായി പിഎസ്‌സി വരുന്നതിൽ പ്രശ്‌നമില്ലെന്നും ഖലീല്‍ ബുഖാരി തങ്ങൾ വ്യക്‌തമാക്കി. എന്നാൽ, വഖഫ് ബോർഡിലേക്ക് കടന്നുവരുന്നവർ ഇസ്‌ലാമിക മത വിശ്വാസികൾ ആകണമെന്ന കാര്യത്തിൽ വിട്ടുവീഴ്‌ച പാടില്ലെന്നും ഇദ്ദേഹം പറഞ്ഞു.

വഖഫ് ബോര്‍ഡ് അഡ്‌മിനിസ്‌ട്രേഷന്‍ തസ്‌തികകളിലേക്കുള്ള നിയമനം പിഎസ്‌സി വഴി നടപ്പിലാക്കുന്നത് സംബന്ധിച്ച ബില്‍ നിയമസഭ പാസാക്കിയ സമയത്ത് തന്നെ ഈ വിഷയമത്തിന്റെ ഗൗരവം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ബോധ്യപ്പെടുത്തിയിരുന്നു. അന്ന് ‘ബന്ധപ്പെട്ട മുഴുവന്‍ ആശങ്കകളും പരിഹരിച്ച ശേഷമേ പുതിയ നിയമന രീതി നടപ്പിലാക്കു‘ എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു; ഖലീല്‍ ബുഖാരി തങ്ങൾ പറഞ്ഞു.


വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്തുമെന്നും സര്‍ക്കാരിന്റെ നിര്‍ദ്ദേശമായിരുന്നില്ല ഇതെന്നും വഖഫ് ബോര്‍ഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സര്‍ക്കാരിനെ അറിയിച്ചതെന്നും അതുകൊണ്ടുതന്നെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ബന്ധ ബുദ്ധിയില്ലെന്നും വിഷയമത്തിന്റെ ഗൗരവം ഉൾക്കൊണ്ട മുഖ്യമന്ത്രി അന്ന് പറഞ്ഞിരുന്നു.

Post a Comment

0 Comments