പാലൂട്ടുന്നതിനിടെ കുഴഞ്ഞു വീണ് യുവതി മരിച്ചു

പാലൂട്ടുന്നതിനിടെ കുഴഞ്ഞു വീണ് യുവതി മരിച്ചു



നവജാത ശിശുക്കൾക്കു പാൽ കൊടുക്കുമ്പോൾ കുഴഞ്ഞുവീണു ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കൊച്ചന്നൂർ മേലേരിപറമ്പിൽ സനീഷ (27) ആണു മരിച്ചത്. രജീഷാണു ഭർത്താവ്. 


തൃശൂർ മെഡിക്കൽ കോളജിൽ മാർച്ച് 29 നാണ് സനീഷ ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ചത്. ചൊവ്വ പുലർച്ചെ 2 മണിയോടെ കുട്ടിക്കു പാൽ കൊടുക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. തൃശൂർ അമല ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. തലച്ചോറിൽ രക്തം കട്ട പിടിച്ചതാണ് മരണകാരണമെന്നു ഡോക്ടർമാർ വ്യക്തമാക്കി.


 

Post a Comment

0 Comments