കാഞ്ഞങ്ങാട്ട് പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെതിരെ പോക്സോ കേസ്

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെതിരെ പോക്സോ കേസ്

 


കാഞ്ഞങ്ങാട്: 17 വയസ്സുകാരിയായ മകളെ സ്വന്തം പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി. കാഞ്ഞങ്ങാട് നഗരപ്രദേശത്തെ പ്രധാന സ്ഥലത്താണ് സംഭവം. ഇന്നലെ വെള്ളിയാഴ്ച സംഭവം പുറത്തു വന്ന ഉടനെ ഹൊസ്ദുർഗ് പോലിസ് 49 കാരനായ പിതാവിനെതിരെ ബലാൽസംഗം, പോക് സോ വകുപ്പുകൾ ചുമത്തി കേസ് റജിസ്ട്രർ ചെയ്തു. പോലീസ് ഇൻസ്പെക്ടർ കെ.പി.ഷൈൻ പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്ലസ്ടു വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായ പെൺകുട്ടി. പ്രതി നേരത്തെ വിദേശത്തായിരുന്നു. വയറുവേദനയെ തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ സ്കാനിംഗിന് വിധേയമാക്കിയതിൽ പെൺകുട്ടി അഞ്ചാഴ്ചയോളം ഗർഭാവസ്ഥയിലാണെന്ന് കണ്ടെത്തുകയായിരുന്നു. ആശുപത്രി അധികൃതർ വിവരം പോലീസിന് കൈമാറുകയായിരുന്നു. 

Post a Comment

0 Comments