മത മൈത്രിയുടെ സന്ദേശം വിളംബരം ചെയ്ത മുക്കൂട് സ്‌കൂളിലെ സമൂഹ നോമ്പ് തുറ നാടിൻറെ ആഘോഷമായി മാറി

LATEST UPDATES

6/recent/ticker-posts

മത മൈത്രിയുടെ സന്ദേശം വിളംബരം ചെയ്ത മുക്കൂട് സ്‌കൂളിലെ സമൂഹ നോമ്പ് തുറ നാടിൻറെ ആഘോഷമായി മാറി

 



മുക്കൂട് : മുക്കൂട് ഗവ: എൽ പി സ്‌കൂളിന്റെ അറുപത്തിആറാമത്  വാർഷികാഘോഷത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച ഇഫ്താർ സംഗമവും , സമൂഹ നോമ്പ് തുറയും ജനകീയ ആഘോഷമായി മാറി . അഭൂതപൂർവമായ ജനപങ്കാളിത്തവും , സംഘാടന മികവും നോമ്പ്തുറയെ മുക്കൂട് നിവാസികൾക്ക് പുതിയ ഒരു അനുഭവമാക്കി മാറ്റി . അറുന്നൂറില്പരം ആളുകളാണ് സംഗമത്തിൽ പങ്കെടുത്തത് . സമൂഹത്തിന്റെ നാനാ തുറയിലുള്ള ആളുകൾ ഒരൊറ്റ മെയ്യായി വിഭവങ്ങൾ സമാഹരിച്ചും , പങ്കിട്ടും കഴിച്ച സമൂഹ നോമ്പ് തുറ മതമൈത്രിയുടെ സന്ദേശം വിളംബരം ചെയ്യുന്നതായി മാറി


ഇഫ്താറിലേക്കുള്ള വിഭവങ്ങളായ സമൂസയും ,  അട്ടിപ്പത്തിരിയും , ഈന്തപ്പഴവും, വത്തക്കയും ഉൾപ്പെടെ  വിവിധതരം അപ്പങ്ങളും പഴങ്ങളും  രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും , സന്നദ്ധ സംഘടനകളും സംഭാവന ചെയ്തു . നോമ്പുതുറയ്ക്കുള്ള പാനീയങ്ങൾ സ്‌കൂളിൽതന്നെ ഒരുക്കി . വിദ്യാർത്ഥികളും , രക്ഷിതാക്കളും , നാട്ടുകാരും സ്‌കൂൾ മുറ്റത്ത് ഒരുക്കിയ ഇഫ്താർ ടെന്റിൽ നിന്നും തന്നെ നോമ്പ് തുറന്നു .


സംഘാടക സമിതി ചെയർമാൻ എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ഇഫ്താർ സംഗമം അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ ഉദ്‌ഘാടനം ചെയ്തു . തുടർന്ന് ഗസ്സാലി മസ്ജിദ് ചീഫ് ഇമാം ശിഹാബ് സഖാഫി റംസാൻ സന്ദേശം നൽകി . രാവണേശ്വരം മുളവന്നൂർ ഭഗവതി ക്ഷേത്രം സ്ഥാനികൻ ദാമോദരൻ വെളിച്ചപ്പാട് മുഖ്യ പ്രഭാഷണം നടത്തി .

വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് കെ.രാജേന്ദ്രൻ (സിപിഎം) , ഗംഗാധരൻ പള്ളിക്കാപ്പിൽ (സിപിഐ), ബഷീർ കല്ലിങ്കാൽ (മുസ്ലിം ലീഗ്), ഹമീദ് മുക്കൂട് (ഐ.എൻ.എൽ), രാജേഷ് പി വി (ഡി.വൈ.എഫ്.ഐ) , ആബിദ് മുക്കൂട് (മുസ്ലിം യൂത്ത് ലീഗ്) , ജംഷീദ് കുന്നുമ്മൽ (എം എസ് എഫ് )


സ്‌കൂൾ പ്രധാനാധ്യാപകൻ ഒയോളം നാരായൺ മാഷ് , മുൻ പ്രധാനാധ്യാപകൻ ടി സി ദാമോദരൻ മാഷ് , ജനപ്രതിനിധികളായ എം ജി പുഷ്പ , ഹാജിറ സലാം , സികെ ഇർഷാദ് , കളരിക്കൽ ക്ഷേത്ര സ്ഥാനികരായ കുഞ്ഞിരാമൻ കൂട്ടായിക്കർ , കുട്ട്യൻ കൂട്ടായിക്കർ , ഭാരവാഹികളായ സി ശശി ,

ആർ സുരേഷ് , 

ഓട്രക്കൽ അന്തുമായി ( രിഫാഹിയ ജുമാമസ്ജിദ്), യൂസഫ് തായൽ ( മുഹ്‌യുദ്ധീൻ ജുമാ മസ്ജിദ്) , ഗഫൂർ കാരയിൽ ( എസ്.എസ്.എഫ് ) , കാരയിൽ മൊയ്‌ദു ഹാജി ( എസ്.കെ.എസ്.എസ് എഫ്) , ഉബൈദ് രാവണേശ്വരം (ഖിദ്മ) , ഷാഫി മാളികയിൽ (ബാഫഖി തങ്ങൾ റിലീഫ് സെൽ ) എം.കൃഷ്ണൻ (പൂർവ വിദ്യാർഥി ) എന്നിവർ സംസാരിച്ചു. റിയാസ് അമലടുക്കം സ്വാഗതവും എം. മൂസാ ൻ നന്ദിയും പറഞ്ഞു.


Post a Comment

0 Comments