കോള്‍ റെക്കോര്‍ഡിംഗ് ഇനി പ്ലേ സ്റ്റോറിൽ ലഭ്യമാകില്ല, തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ വിലക്കുമെന്ന പ്രഖ്യാപനവുമായി ഗൂഗിള്‍

LATEST UPDATES

6/recent/ticker-posts

കോള്‍ റെക്കോര്‍ഡിംഗ് ഇനി പ്ലേ സ്റ്റോറിൽ ലഭ്യമാകില്ല, തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ വിലക്കുമെന്ന പ്രഖ്യാപനവുമായി ഗൂഗിള്‍

 

ഇനി മുതൽ കോൾ പ്ലേ സ്റ്റോറിൽ കോള്‍ റെക്കോര്‍ഡിംഗ് ലഭ്യമാകില്ല. പുതിയ നീക്കവുമായി ഗൂഗിൾ രംഗത്ത് വന്നിരിക്കുകയാണ്. ഫോണിൽ വരുന്ന സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്ന തേർഡ് പാർട്ടി ആപ്പുകളെ പ്ലേ സ്റ്റോറിൽ നിന്ന് വിലക്കുമെന്നാണ് ഗൂഗിൾ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് പതിനൊന്നിനകം തന്നെ ഇവ നീക്കം ചെയ്യുവാനാണ് തീരുമാനം.

ഗൂഗിളിന്റെ പുതിയ പ്ലേ സ്റ്റോര്‍ നയത്തിന്റെ ഭാഗമായാണ് തീരുമാനമെടുത്തിരിക്കുന്നത്. വ്യക്തിയുടെ സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്ന കണ്ടെത്തലും അതിനെ തുടർന്നുള്ള നടപടികളുടെയും ഭാഗമായാണ് ഗൂഗിൾ തീരുമാനമെടുത്തിരിക്കുന്നത്.

ആന്‍ഡ്രോയ്ഡ് 9,10 എന്നിവയില്‍ റെക്കോര്‍ഡിംഗ് സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ചില പഴുതുകള്‍ ഡെവലപര്‍മാര്‍ കണ്ടെത്തിയിരുന്നു. ഇതിനെ തടയാന്‍ ഗൂഗിള്‍ നൂതന മാര്‍ഗങ്ങള്‍ തേടി വരുന്നുണ്ട്. ഇതിന്റെ കൂടി ഭാഗമായാണ് പുതിയ നടപടി

Post a Comment

0 Comments