ചാർജറില്ലാതെ ഐഫോൺ വിൽക്കേണ്ട, ആപ്പിളിനെതിരെ കോടതി വിധി

LATEST UPDATES

6/recent/ticker-posts

ചാർജറില്ലാതെ ഐഫോൺ വിൽക്കേണ്ട, ആപ്പിളിനെതിരെ കോടതി വിധി

 



ചാർജറില്ലാതെ ഐഫോൺ വിൽക്കുന്നത് ദുരുപയോഗവും നിയമവിരുദ്ധവുമാണെന്ന് ബ്രസിലിയൻ ജഡ്ജി വിധിച്ചു. ഐഫോൺ ബോക്സിൽ ചാർജർ പാക്ക് ചെയ്യാത്ത ആപ്പിളിന്റെ നീക്കം ‘അധിക്ഷേപകരവും നിയമവിരുദ്ധവുമാണ് ’ എന്നാണ് ജഡ്ജി വിധിച്ചത്.

ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തത് പ്രകാരം പരാതി നൽകിയ ഉപഭോക്താവിന് 1,080 ഡോളർ നഷ്ടപരിഹാരം നൽകാനും ആപ്പിളിനോട് കോടതി ഉത്തരവിട്ടു. ഐഫോണിന്റെ സാധാരണ പ്രവർത്തനത്തിന് അഡാപ്റ്റർ അത്യന്താപേക്ഷിതമാണെന്നും നിർമാതാവ് പാക്കേജിൽ നിന്ന് ചാർജർ ഒഴിവാക്കുന്നത് പ്രാദേശിക ഉപഭോക്തൃ നിയമം ലംഘിക്കുന്നതാണെന്നും കോടതി കണ്ടെത്തി. മധ്യ ബ്രസിലിലെ ഗോയാസ് സംസ്ഥാനത്തിൽ നിന്നുള്ള റീജിയണൽ ജഡ്ജി വാൻഡർലീ കെയേഴ്‌സ് പിൻഹീറോ ആണ് വിധി പറഞ്ഞത്.


ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാൻ കൂടുതൽ ഉപഭോക്താക്കൾ പരാതിപ്പെടുകയോ അല്ലെങ്കിൽ കൂടുതൽ ആക്‌സസറികൾ ഉൾപ്പെടുത്താൻ നിർബന്ധിക്കുകയോ ചെയ്താൽ ആപ്പിൾ പ്രതിസന്ധിയിലാകുമെന്നാണ് റിപ്പോർട്ട്.


2020-ൽ ഐഫോൺ 12 സ്മാർട് ഫോണുകൾക്കൊപ്പമാണ് ചാർജിങ് അഡാപ്റ്റർ, ഹെഡ്‌സെറ്റ് എന്നിവ നൽകേണ്ടെന്ന് ആപ്പിൾ തീരുമാനിച്ചത്. ഇ-മാലിന്യം കുറയ്ക്കാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്നും പരിസ്ഥിതിക്ക് മികച്ച ഒരു നീക്കമാണിതെന്നും അവകാശപ്പെട്ടയായിരുന്നു ഈ നീക്കം. എന്നാൽ ഈ വാദമെല്ലാം ജഡ്ജി തള്ളി.


പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ ആഘാതം കുറയ്ക്കാൻ ഇത്തരമൊരു നടപടിയിലൂടെ കഴിയുമെന്ന അവകാശവാദം അർഥശൂന്യമാണ്, കാരണം ആപ്പിൾ അത്തരം അവശ്യ സാധനങ്ങൾ നിർമിക്കുന്നത് തുടരുകയാണ്, പക്ഷേ ഇപ്പോൾ അത് വെവ്വേറെ ആയി വിൽക്കുന്നു എന്നു മാത്രം – ജഡ്ജി ആരോപിച്ചു.

Post a Comment

0 Comments