ന്യൂമോണിയ ബാധിച്ച് കൊത്തിക്കാലിലെ പ്രവാസിയായ നവവരൻ മരിച്ചു

LATEST UPDATES

6/recent/ticker-posts

ന്യൂമോണിയ ബാധിച്ച് കൊത്തിക്കാലിലെ പ്രവാസിയായ നവവരൻ മരിച്ചു

 


കാഞ്ഞങ്ങാട്: ന്യൂമോണിയ ബാധിച്ച് പ്രവാസിയായ നവവരൻ മരിച്ചു. അജാനൂർ കൊളവയൽ കൊത്തിക്കാലിലെ ഫാറൂക്ക് - ആയിഷ ദമ്പതികളുടെ ഏകമകൻ ഫൈസൽ 27 ആണ് മരിച്ചത്. ഇന്ന്  രാവിലെ കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് കൊണ്ട് പോകവെയാണ് മരണം.

കഴിഞ്ഞ ഫെബ്രുവരി 4 ന് കുവൈറ്റിൽ നിന്ന് നാട്ടിലെത്തിയ ഫൈസലിൻ്റെ വിവാഹം കഴിഞ്ഞത് ഫെബ്രുവരി 10 നാണ്. ഭാര്യ സൽമത്ത്. കുവൈറ്റിൽ നിന്ന് കോവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരുന്നു. രോഗബാധിതനായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാക്സിനെടുത്തതിനെ തുടർന്നുള്ള അസ്വസ്ഥതയാണെന്ന് കരുതിയിരുന്നു. മംഗ്ളൂരു ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞെങ്കിലും രോഗം സ്ഥിരികരിക്കാൻ കഴിഞ്ഞില്ല.

നാട്ടിലേക്ക് കൊണ്ട് വന്ന ഫൈസലിനെ ബുധനാഴ്ച കോഴിക്കോട് മിംസിൽ എത്തിച്ച് ചികിൽസ നൽകാനുള്ള ഒരുക്കത്തിലായിരുന്നു. ഫൈസലിൻ്റെ ആകസ്മിക വിയോഗം നാടിനെയാകെ കണ്ണീരിലാക്കി.

Post a Comment

0 Comments