പള്ളിക്കരയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

പള്ളിക്കരയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

 

കാഞ്ഞങ്ങാട്: ബുധനാഴ്ച വൈകീട്ട് പള്ളിക്കരയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പാക്കം കരുവാക്കോട്ടെ കൃഷ്ണൻ്റെ മകൻ സി.ഗണേഷ് 48 ആണ് മരിച്ചത്.
പള്ളിക്കര പെരിയ റോഡിൽ വാട്ടർ ടാങ്കിന് സമീപമാണ് അപകടം. യുവാവ് സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറിയിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു രണ്ട് ദിവസം മുൻപാണ് ഗണേഷൻ ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയത്

Post a Comment

0 Comments