മലബാർ എക്സ്പ്രസിൽ യാത്രക്കാരൻ തൂങ്ങി മരിച്ചു

LATEST UPDATES

6/recent/ticker-posts

മലബാർ എക്സ്പ്രസിൽ യാത്രക്കാരൻ തൂങ്ങി മരിച്ചു

 


കൊല്ലം: മലബാർ എക്‌സ്‍പ്രസ് ട്രെയിനിന്റെ കോച്ചിനുള്ളിൽ അജ്‌ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം-കായംകുളം സ്‌റ്റേഷനുകൾക്കിടയിൽ വച്ചാണ് സംഭവം ഉണ്ടായത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കൊല്ലത്ത് മലബാർ എക്‌സ്‍പ്രസ് ഏറെനേരം നിർത്തിയിട്ടു.അംഗപരിമിതരുടെ കോച്ചിനുള്ളിൽ ഇന്ന് രാവിലെ 7 മണിയോടെയാണ് അജ്‌ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്‌റ്റേഷനിൽ വച്ച് ഒരു യാത്രക്കാരൻ കോച്ച് തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് റെയിൽവേ പോലീസിനെയും ഗാർഡിനെയും വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം നിലവിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം മരിച്ചയാളെ കായംകുളത്ത് വച്ച് കണ്ടവരുണ്ടെന്ന് പോലീസ് വ്യക്‌തമാക്കി.

Post a Comment

0 Comments