ഷാർജ കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി റമദാൻ റിലീഫ് ഫണ്ട്‌ കൈമാറി

LATEST UPDATES

6/recent/ticker-posts

ഷാർജ കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി റമദാൻ റിലീഫ് ഫണ്ട്‌ കൈമാറി

 


കാഞ്ഞങ്ങാട് : പരിശുദ്ധ റമദാനിൽ കാഞ്ഞങ്ങാട്  മണ്ഡലം  മുസ്ലിം ലീഗ് നടത്തുന്ന  റമദാൻ റിലീഫ് ഫണ്ടിലേക്ക്  ഷാർജ കെ എം സി സി  കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ വിഹിതം  മണ്ഡലം മുസ്ലിം ലീഗ് ജനറൽ  സെക്രട്ടറി ബഷീർ വെള്ളിക്കോത്തിന്ഷാർജ കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി പ്രവർത്തക സമിതി അംഗവും ഷാർജ കാഞ്ഞങ്ങാട് സി. എച്ച്. സെൻറർ ജനറൽ കൺവീനറുമായ   കുളത്തിങ്കാൽ  മുഹമ്മദ് കുഞ്ഞി കൈമാറി.  

മുസ്ലിം ലീഗ്,  കെ എം സി സി നേതാക്കളായ  മുഹമ്മദ് കുഞ്ഞി ബദ്‌രിയ, ഏ ജി സി ബഷീർ, ഖാദർഹാജി, മൂസ ബി ചെർക്കള, തെരുവത്ത് മൂസ ഹാജി, A C A ലത്തീഫ്,  അബ്ദുല്ല ആറങ്ങാടി,  യൂസുഫ് മുക്കൂട്  , മുസ്തഫ തായനൂർ, ശംസുദ്ധീൻ ചിത്താരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

0 Comments