കാസർകോട് ജില്ലയിലേക്ക് മയക്കുമരുന്നെത്തിക്കുന്ന സംഘത്തിൽപെട്ട യുവാവ് അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

കാസർകോട് ജില്ലയിലേക്ക് മയക്കുമരുന്നെത്തിക്കുന്ന സംഘത്തിൽപെട്ട യുവാവ് അറസ്റ്റിൽ



കാസർകോട്:അന്തർസംസ്ഥാന മയക്കു മരുന്ന് സംഘത്തിൽ പെട്ട യുവാവിനെ കാസറഗോഡ് ഡി വൈ എസ് പി പി.ബാലകൃഷ്ണണൻ നായരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു

ഡൽഹിയിൽ നിന്നും കാസറഗോഡ് ജില്ലയിലേക്ക് മാരക മയക്കു മരുന്നായ എംഡി എം എ എത്തിച്ചു വിതരണം ചെയ്യുന്ന സംഘത്തിൽ പെട്ട  ഫവാസ്  കെ. പി,  28.മുനവിറ മാൻസിൽ. സ്റ്റാർ നഗർ, ചെങ്കള യെയാണ് വ്യാഴം

  ഇന്ന് കാസറഗോഡ് റെയിൽവേ സ്റ്റേഷന് സമീപത്തു നിന്ന് 130 ഗ്രാം മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത്.പിടികൂടിയ എംഡി എം എ ക്കു 10 ലക്ഷം രൂപയോളം വില വരും. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ  കാസറഗോഡ് ഡി. വൈ. എസ്. പി.പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് അംഗങ്ങൾ ആയ  ശിവകുമാർ. രാജേഷ് മാണിയാട്ട്, ഓസ്റ്റിൻ തമ്പി,ഷജീഷ്.ജിനേഷ്, ഹരീഷ്  മഞ്ചേശ്വരം എസ് ഐ അൻസാർ  കാസറഗോഡ് ഇൻസ്‌പെക്ടർ അജിത് കുമാർ.കാസറഗോഡ് എസ് ഐ വിഷ്ണു പ്രസാദ് രഞ്ജിത്ത് കുമാർ.ജോസഫ്, പ ഷാജു,സുരേഷ് ബാബു എന്നിവരുമുണ്ടായിരുന്നു

Post a Comment

0 Comments