യു.എ.ഇയില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു

LATEST UPDATES

6/recent/ticker-posts

യു.എ.ഇയില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു



യു.എ.ഇയില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു. ഈദ്ഗാഹില്‍ എത്തുന്നവര്‍ക്ക് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമായിരിക്കും. അല്‍ഹൊസന്‍ ആപ്പില്‍ ഗ്രീന്‍പാസ് വേണം. ഒരു മീറ്റര്‍ സാമൂഹിക അകലം പാലിച്ചാണ് നമസ്‌കാരത്തിന് നില്‍ക്കേണ്ടത്.


പള്ളിക്ക് പുറത്തോ, അകത്തോ കൂട്ടംകൂടി നില്‍ക്കാനും അനുവദിക്കില്ല. ഹസ്തദാനവും ആശ്ലേഷവും ഒഴിവാക്കാണം. ഈദ് ഖുതുബയും നമസ്‌കാരവും 20 മിനിറ്റിനകം പൂര്‍ത്തിയാക്കണം. നമസ്‌കാരത്തിന് സ്വന്തം മുസല്ലകളോ, ഡിസ്‌പോസിബിള്‍ മുസല്ലകളോ ഉപയോഗിക്കണം.


ഈദ് സമ്മാനങ്ങള്‍ കൈമാറാന്‍ ഇലക്ട്രോണിക് സൗകര്യങ്ങള്‍ ഉപയോഗിക്കണമെന്നും പ്രോട്ടോകോള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.


Post a Comment

0 Comments