ഉമ്മ വഴക്ക് പറഞ്ഞതിന് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച സ്കൂൾ വിദ്യാർത്ഥിനി മരണപ്പെട്ടു

LATEST UPDATES

6/recent/ticker-posts

ഉമ്മ വഴക്ക് പറഞ്ഞതിന് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച സ്കൂൾ വിദ്യാർത്ഥിനി മരണപ്പെട്ടു


 പരിയാരം : തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച സ്കൂൾ വിദ്യാർത്ഥിനി മരണപ്പെട്ടു.മാത്തിൽ ടൗണിന് സമീപം താമസിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമത്ത് അൻഫിയയാണ് 14, മരണപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്ന 14 കാരി ഇന്ന് പുലർച്ചെ 5.45 ഓടെയാണ് മരിച്ചത്. അമ്മ. താഹിറ (എസ്.ബി.ഐ. ) പെരിങ്ങോം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും

ഇടിമിന്നലിനിടെ മൊബെൽ ഫോൺ ഉപയോഗിക്കുന്നതിന്  മാതാവ് വഴക്ക് പറയുന്നതിനിടെ കുട്ടി അവരെ കൈയ്യേറ്റം ചെയ്തിരുന്നു. ഇതിൽ മനംനൊന്ത് ദേഹത്ത് മണ്ണെണ്ണൊഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചെന്നാണ് ആശുപത്രിയിൽ കുട്ടി പോലീസിന് നൽകിയ മൊഴി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ  മാതാവ് ജോലിക്ക് പോയ സമയത്ത്തീകൊളുത്തി നിലവിളിച്ച് വീടിന് പുറത്തേക്കോടിയ പെൺകുട്ടിയെ അയൽവാസികളാണ് ആശുപത്രിയിലെത്തിച്ചത്. 55 ശതമാനം പൊള്ളലേറ്റ പെൺകുട്ടി പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്നു വിവരമറിഞ്ഞ് പെരിങ്ങോം പോലീസ് ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Post a Comment

0 Comments