അജാനൂർ പ്രവാസി ലീഗ് കൊവ്വൽ അബ്ദുറഹ്മാൻ അനുസ്മരണവും ഇഫ്താർ സംഗമവും നടത്തി

അജാനൂർ പ്രവാസി ലീഗ് കൊവ്വൽ അബ്ദുറഹ്മാൻ അനുസ്മരണവും ഇഫ്താർ സംഗമവും നടത്തി





അജാനൂർ : പ്രവാസി ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  കൊവ്വൽ  അബ്ദുറഹ്മാൻ അനുസ്മരണവും ഇഫ്താർ സംഗമവും നടത്തി.

സൗത്ത് ചിത്താരി യൂത്ത് ലീഗ് ഇഫ്താർ ടെന്റിൽ വെച്ച് നടന്ന പരിപാടി പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് എ പി ഉമ്മർ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സലാം പാലക്കി അദ്ധ്യക്ഷനായി, ജനറൽ സെക്രട്ടറി അയ്യൂബ് ഇഖ്ബാൽ നഗർസ്വാഗതവും  ട്രഷറർ മുഹമ്മദ് സുലൈമാൻ മാണിക്കോത്ത് നന്ദിയും പറഞ്ഞു. 


മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തി ട്രഷറർ സി എം ഖാദർ ഹാജി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി, പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് ബഷീർ കല്ലിങ്കാൽ, മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖ വൈസ് പ്രസിഡന്റ് സൺ ലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി മാണിക്കോത്ത് , സെക്രട്ടറി കരീം മൈത്രി, സൗത്ത് ചിത്താരി ലീഗ് പ്രസിഡന്റ് ബഷീർ മാട്ടുമ്മൽ , ജനറൽ സെക്രട്ടറി അഹമ്മദ് കപ്പണക്കാൽ , യൂത്ത് ലീഗ് പ്രസിഡന്റ് ബഷിർ ജിദ്ദ, ഷറഫുദ്ധീൻ സി.കെചിത്താരി, അബ്ബാസ് ചന്ദ്രിക മറ്റ് പ്രവർത്തകരും സംബന്ധിച്ചു.

Post a Comment

0 Comments