എജു ഫെസ്റ്റ്-2022 ബ്രോഷർ പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

എജു ഫെസ്റ്റ്-2022 ബ്രോഷർ പ്രകാശനം ചെയ്തു

 കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ആസ്ഥാനമായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന സീക് സംഘടിപ്പിക്കുന്ന എജുഫെസ്റ്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു . മെയ് ഒമ്പത് , പത്ത് തീയതികളിൽ അജാനൂർ ക്രെസെന്റ് സ്‌കൂളിൽ വെച്ചാണ് രണ്ട്‌ ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത് . ക്യാമ്പിന് കരിയർ മേഖലയിലെയും , വിദ്യാഭ്യാസ മേഖലയിലെയും പ്രമുഖർ നേതൃത്വം നൽകും . 


സീക് അക്കാദമി ഓഫിസിൽ വെച്ച് നടന്ന ചടങ്ങിൽ സീക്കിന്റെ മുഖ്യ രക്ഷാധികാരി പാലക്കി കുഞ്ഞഹമ്മദ് പ്രോഗ്രാം രക്ഷാധികാരി സി.ബി. അഹമ്മദിന് ബ്രോഷർ നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു . സി കെ റഹ്മത്തുള്ള അധ്യക്ഷം വഹിച്ച ചടങ്ങ് പാലക്കി കുഞ്ഞഹമ്മദ് ഉദ്‌ഘാടനം ചെയ്തു . ഫിനാൻസ് സെക്രട്ടറി ബെസ്റ്റോ കുഞ്ഞഹമ്മദ് , പ്ലാനിങ് എക്സികുട്ടീവ് അഷ്‌റഫ് കൊട്ടോടി തുടങ്ങിയവർ സംസാരിച്ചു . അഡ്വ: നിസാം ഫലാഹ് സ്വാഗതം പറഞ്ഞ ചടങ്ങിന് റിയാസ് അമലടുക്കം നന്ദി പറഞ്ഞു .

Post a Comment

0 Comments